Wednesday May 24, 2017
Latest Updates

ലക്ഷങ്ങള്‍ വരുമാനമുള്ള വള്‍ച്ചര്‍ ഫണ്ടുകള്‍ ടാക്സ് ഇനത്തില്‍ വെട്ടിപ്പ് നടത്തുന്നതായി ആക്ഷേപം

ലക്ഷങ്ങള്‍ വരുമാനമുള്ള വള്‍ച്ചര്‍ ഫണ്ടുകള്‍ ടാക്സ് ഇനത്തില്‍ വെട്ടിപ്പ് നടത്തുന്നതായി ആക്ഷേപം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭവനമേഖലയില്‍ നിക്ഷേപം നടത്തി ജനലക്ഷങ്ങളെ ദുരിതത്തിലാഴ്ത്തിയ വള്‍ച്ചര്‍ ഫണ്ടുകള്‍ ടാക്സ് വെട്ടിപ്പ് നടത്തുന്നതായി പരക്കെ പരാതി ഉയരുന്നു.

സണ്‍ഡേ ബിസിനസ് പോസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 24ഓളം വള്‍ച്ചര്‍ ഫണ്ട് കമ്പനികള്‍ വെറും 20,000 യൂറോയില്‍ താഴെ മാത്രമാണ് കോര്‍പ്പറേഷന്‍ ടാക്സ് ഇനത്തില്‍ സര്‍ക്കാരിലേയ്ക്ക് അടച്ചിട്ടുള്ളത്. 20 ബില്ല്യണ്‍ യൂറോയോളം വിലമതിക്കുന്ന പ്രോപ്പര്‍ട്ടികളുള്ള വള്‍ച്ചര്‍ ഫണ്ടുകളാണ് നിസ്സാരമായ തുക മാത്രം ടാക്സ് അടച്ച് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ക്ക് നിക്ഷേപത്തിന്റെ 33 മുതല്‍ 50% വരെ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിസിനസ് പോസ്റ്റിന്റെ കണക്ക്.

ഇതിനു പുറമെ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കാന്‍ ലോകോത്തര കമ്പനികള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ നല്‍കിവരുന്ന ഗ്രാന്റ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്നും ബിസിനസ് പോസ്റ്റിലെ ലേഖനം പറയുന്നു. ഇത്തരത്തില്‍ വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതു കാരണം മറ്റ് രാജ്യങ്ങള്‍ക്ക് ഇത്തരം കമ്പനികളെ അവിടെ പ്രവര്‍ത്തിപ്പിക്കുവാനോ, ജനങ്ങള്‍ക്ക് ജോലി നല്‍കുവാനോ കഴിയുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ആപ്പിള്‍ കമ്പനിക്ക് ഐറിഷ് സര്‍ക്കാര്‍ അനധികൃതമായ ആനുകൂല്യങ്ങള്‍ നല്‍കി എന്ന ആരോപണം കെട്ടടങ്ങുന്നതിനു മുമ്പാണ് വിവാദമായ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top