Thursday September 21, 2017
Latest Updates

ഡണ്‍ലേരിയുടെ മീന്‍കാരി മുത്തശിക്ക് അന്ത്യാഞ്ജലി

ഡണ്‍ലേരിയുടെ മീന്‍കാരി മുത്തശിക്ക് അന്ത്യാഞ്ജലി

ഡബ്ലിന്‍:ഡണ്‍ലേരിയുടെ മീന്‍കാരി മുത്തശിക്ക് അന്ത്യാഞ്ജലി. ഡണ്‍ലേരിയില്‍ വര്‍ഷങ്ങളായി മീന്‍ വില്‍പ്പനക്കാരിയായിരുന്ന വേര ബ്രെസ്ലിന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്.ഡണ്‍ലേരിയിലെ കോണ്‍വന്റ് റോഡിലാണ് വേര ബ്രെസ്ലിന്‍ മീന്‍ വില്‍പ്പന നടത്തിയിരുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും പ്രസന്നവദനയായി മീന്‍ വില്‍പ്പന നടത്തിയിരുന്ന മുത്തശി പ്രായാധിക്യത്താല്‍ ചൊവ്വാഴ്ചയാണ് ഇഹലോകവാസം വെടിഞ്ഞത്.

kmkmഏഴാം വയസില്‍ ഈ കോണ്‍വെന്റ് റോഡിന്റെ ഓരത്ത് മത്സ്യവില്പ്പന തുടങ്ങിയതാണ് വേര.വ്യാഴം മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയമായിരുന്നു മുത്തശ്ശിയുടെ മീന്‍ വ്യാപാര സമയം. 82 മത്തെ വയസിലും ഏതാനം മാസം മുന്‍പ് വരെ ഡണ്‍ലേരിയുടെ നിറസാന്നിധ്യമായിരുന്നു മുത്തശി. 

ഫെയ്‌സ്ബുക്കിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും നൂറ് കണക്കിന്‌പേരാണ് വേര ബ്രെസ്ലിന് ആദരാഞ്ജലി അര്‍പ്പിച്ചത്.സാധാരണക്കാര്‍ക്ക് പുറമേ നിരവധി പ്രമുഖരും വേര ബ്രെസ്ലിന് ആദരാഞ്ജലി അര്‍പ്പിച്ചു. വേര ബ്രെസ്ലിന്റെകുടുംബം പതിറ്റാണ്ടുകളായി മത്സ്യക്കച്ചവടം ചെയ്യുന്നവരാണ്.ഡണ്‍ലേരിയിലെ വഴിയോര കച്ചവടക്കാരിലെ അവസാന കണ്ണിയാണ് വേര മുത്തശിയുടെ മരണത്തോടെ ഇല്ലാതാകുന്നത്.

നേരത്തെ വഴിയോര കച്ചവടങ്ങള്‍ നിരോധിക്കാന്‍ തീരുമാനം എടുത്തപ്പോള്‍ അതിനെതിരെഒറ്റയാന്‍ പോരാട്ടം നടത്തി തന്റെ കട നിലനിര്‍ത്തിയ ധീരമായ ചരിത്രവും വേര ബ്രെസ്ലിനുണ്ട്. ഒരു യുഗത്തിന്റെ അന്ത്യമെന്നാണ് വേര ബ്രെസ്ലിനെ സ്‌നേഹിച്ചിരുന്ന ചിലര്‍ ഫെയ്‌സ്ബുക്കില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്എഴുതിയിരിക്കുന്നത്. ഡണ്‍ലേരിയുടെ ചരിത്രത്തിന്റെ ഭാഗമായ സ്ത്രീ എന്നാണ്വേര ബ്രെസ്ലിനെ മറ്റ് ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വേര മുത്തശിയുടെ സംസ്‌കാര ശുശ്രൂഷകള്‍ നാളെ (ശനി )രാവിലെ 10 ന് ഡണ്‍ലേരി സെന്റ് മൈക്കില്‍ പള്ളിയില്‍ നടത്തപ്പെടും 


Scroll To Top