Tuesday November 21, 2017
Latest Updates

വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു,അറസ്റ്റിന് തയാറാണെന്ന് നടേശന്‍ 

വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു,അറസ്റ്റിന് തയാറാണെന്ന് നടേശന്‍ 

തിരുവനന്തപുരം: മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് എസ്. എന്‍. ഡി. പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത വിവരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്.

കോഴിക്കോട് മാന്‍ ഹോളില്‍ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്ലീം ആയതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. വെള്ളാപ്പളളിയുടെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നു.

ഐ.പി.സി 153ാം വകുപ്പ് സെക്ഷന്‍ എ പ്രകാരം ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം.

പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതീകരിച്ചു.

Scroll To Top