Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ വാഹന ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ ശ്രദ്ധിക്കുവാന്‍ …

അയര്‍ലണ്ടില്‍ വാഹന ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ ശ്രദ്ധിക്കുവാന്‍ …

സ്ലൈഗോ :ഇന്‍ഷൂറന്‍സ് കമ്പനികളെ അറിയിക്കാതെ വാഹനങ്ങളില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ക്കു പോലും വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസി അസാധുവാക്കുവാന്‍ സാധിക്കുമെന്ന് വാഹനമുടമകള്‍ക്ക് മുന്നറിയിപ്പ്. ഒരു റ്റോ ബാറോ, റൂഫ് റാക്കോ ഘടിപ്പിക്കുന്നതു പോലും മുന്‍കൂട്ടി അനുമതിയില്ലാതെയാണെങ്കില്‍ നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് മുന്നറിയിപ്പ്.

ഇന്‍ഡിപെന്‍ഡന്റ് മോട്ടേര്‍സിന്റെ ചോദ്യങ്ങള്‍ക്കുത്തരമായി കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് ഉപഭോക്താകള്‍ക്കു നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്.

എത്ര ചെറിയതാണെങ്കിലും വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ യഥാസമയം ഇന്‍ഷൂറന്‍സ് കമ്പനികളെ അറിയിക്കുക.
വിവരങ്ങള്‍ ഇ മെയിലായോ, കത്തിലൂടെയോ അറിയിക്കാന്‍ ശ്രദ്ധിക്കുക.എന്തെങ്കിലും തര്‍ക്കങ്ങള്‍ വന്നാല്‍ ഉപയോഗിക്കുന്നതിനായി ആയ വിനിമയങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കുക.

മൂന്നോ നാലോ വര്‍ഷമായി തുക കൃത്യമായി അടച്ചിട്ടു പോലും വാഹനങ്ങളില്‍ മോടിപിടിപ്പിച്ചുവെന്ന കാരണം കൊണ്ടു മാത്രം പൊടുന്നനവേ ഇന്‍ഷൂറന്‍സ് പരിരക്ഷ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാമെന്ന് അസോസിയേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൈക്കല്‍
കില്‍ക്കോയിന്‍ പറയുന്നു. വാഹനം മറ്റൊരു വാഹനത്തില്‍ ചെന്നിടിക്കുന്ന അവസരങ്ങളില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇന്‍ഷൂറന്‍സ് കമ്പനികള്‍ പരിരക്ഷ നിരസിക്കുന്നതു മൂലം ഫലത്തില്‍ ഇന്‍ഷൂറന്‍സ് കവറേജില്ലാതെ വാഹനമോടിച്ചുവെന്ന
കുറ്റത്തിന് നിയമനടപടികള്‍ പോലും നേരിടേണ്ടി വന്നേക്കാമെന്നും കില്‍ക്കോയിന്‍ പറയുന്നു.

വാഹനങ്ങളില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ യഥാസമയം അറിയിക്കുകയാണെങ്കില്‍,കമ്പനികള്‍ ഈടാക്കുന്ന തുക പ്രീമിയം അസാധുവാകുന്നതിലൂടെ വരുന്ന നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്രയോ ചെറുതാണെന്നും കില്‍ക്കോയിന്‍
ചൂണ്ടിക്കാണിക്കുന്നു.

Scroll To Top