Friday June 22, 2018
Latest Updates

അയര്‍ലണ്ടിലെ വാഹന സര്‍ട്ടിഫിക്കേറ്റുകളില്‍ അഞ്ചിലൊന്ന് വ്യാജം:ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് വിദഗ്ദര്‍ 

അയര്‍ലണ്ടിലെ വാഹന സര്‍ട്ടിഫിക്കേറ്റുകളില്‍ അഞ്ചിലൊന്ന് വ്യാജം:ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍:നിരത്തുകളില്‍ ഓടുന്ന 20 ശതമാനത്തോളം കാറുകള്‍ക്കുമുള്ളത് വ്യാജ എന്‍സിടി സര്‍ട്ടിഫിക്കറ്റുകളെന്ന് റിപ്പോര്‍ട്ട്. പരിശോധന നടത്തിയ അഞ്ചിലൊന്ന് കാറുകളിലും വ്യാജ എന്‍സിടി സര്‍ട്ടിഫിക്കറ്റാണെന്ന് മൈ വെഹിക്കിള്‍ സര്‍വേയില്‍ കണ്ടത്തി. 

19.8 ശതമാനം കാറുകള്‍ക്കും ഔദ്യോഗിക അംഗീകാരമില്ലാത്ത എന്‍സിടി സര്‍ട്ടിഫിക്കറ്റും 50 യൂറോയ്ക്ക് ലഭ്യമാകുന്ന അനധികൃത രേഖകളുമാണ് ഉള്ളതെന്ന് കണ്ടെത്തി.വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ കാറുകള്‍ റോഡില്‍ ഓടിക്കാന്‍ യോഗ്യമല്ലെങ്കിലും അവര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച് കാറുകളുടെ വില്പന നടത്തുന്നതില്‍ യാതൊരു നിയമതടസവുമില്ലെന്നാണ് ഓണ്‍ലൈന്‍ കാര്‍ കമ്പനി അറിയിച്ചത്. 

കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നവര്‍ക്കാണ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. സാധാരണയായി എക്‌സപെയറി ഡേറ്റായ കാറുകള്‍ എന്‍സിടി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലൂടെ എന്‍ജിന്റെ പ്രവര്‍ത്തനത്തിനു യാതൊരു കുഴപ്പമില്ല എന്നതാണ് ഉറപ്പാക്കുന്നത്. ആവശ്യക്കാരന്റെ താത്പര്യം അനുസരിച്ച് എക്‌സ്‌പെയറി ഡേറ്റും മൈലേജും രേഖപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത്. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കാറിന്റെ ഹിസ്റ്ററി റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിക്കണമെന്നും മൈ വെഹിക്കിള്‍ മുന്നറിയിപ്പ് നല്കുന്നു.

Scroll To Top