Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ മദ്യപരും നന്നാവുന്നുണ്ട് !

അയര്‍ലണ്ടിലെ മദ്യപരും നന്നാവുന്നുണ്ട് !

ഗോള്‍വേ :രാജ്യത്തെ മദ്യപര്‍ നന്നാവുന്നുണ്ടോ എന്ന് സംശയിക്കും വിധമാണ് ഈയിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം 18% കുറഞ്ഞു എന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍.എസ്.എ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2015ല്‍ 327,450 പേരെയാണ് വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ടെസ്റ്റ് നടത്തി പരിശോധിച്ചത്. 2014ല്‍ ഇത് 397,513 ആയിരുന്നു. അതായത് 70,000 ടെസ്റ്റുകള്‍ കുറച്ചേ ഇത്തവണ ചെയ്യേണ്ടി വന്നുള്ളൂ.

വാഹനമോടിക്കുമ്പോള്‍ നിയമപരമായി കഴിച്ചിരിക്കാവുന്ന മദ്യത്തിന്റെ അളവ് ലംഘിച്ചവരുടെ എണ്ണവും 12% കുറഞ്ഞിരിക്കുന്നതായാണ് രേഖകള്‍ പറയുന്നത്. 2015ല്‍ ഇത്തരത്തില്‍ 6,794 കേസുകളാണ് ഗാര്‍ഡ കൈകാര്യം ചെയ്തത്. അതായത് കഴിഞ്ഞ തവണത്തേക്കാള്‍ 903 എണ്ണം കുറവ്.

സാധാരണയായി ക്രിസ്മസ് കാലത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം അധികമാകാറുണ്ടെങ്കിലും കഴിഞ്ഞ തവണ ഏറ്റവും കുറവ് ടെസ്റ്റ് നടത്തേണ്ടി വന്നത് ഡിസംബറിലായിരുന്നു എന്നും റോഡ് സേഫ്റ്റ് അതോറിറ്റി ചെയര്‍വുമണ്‍ ലിസ് ഒ ഡോണല്‍ പറഞ്ഞു.

Scroll To Top