Friday December 02, 2016
Latest Updates

ബില്‍ ഗേറ്റ്‌സ് ഭക്ഷ്യോല്‍പ്പാദന രംഗത്തേക്കും; ഇനി വെജിറ്റബിള്‍ ചിക്കന്‍ കഴിക്കാം 

ബില്‍ ഗേറ്റ്‌സ് ഭക്ഷ്യോല്‍പ്പാദന രംഗത്തേക്കും; ഇനി വെജിറ്റബിള്‍ ചിക്കന്‍ കഴിക്കാം 

ഇനി കൊളസ്‌ട്രോളിനെ ഭയന്ന് ആരും ചിക്കന്‍ കഴിക്കാതിരിക്കണ്ട. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ കമ്പനിയില്‍ നിന്ന് വെജിറ്റബിള്‍ ചിക്കന്‍ വരുന്നു. വെജിറ്റബിള്‍ ചിക്കന്‍ എന്ന് കേട്ട് ആരും നെറ്റി ചുളിക്കണ്ട. സംഭവം വെജിറ്റേറിയന്‍ ഭക്ഷണം തന്നെ എന്നാല്‍ ചിക്കന്റെ അതേ രുചിയാണ് ഈ ഭക്ഷണത്തിന്. പട്ടാണി പയറിലെ പ്രോട്ടീന്‍ വേര്‍തിരിച്ച് നിര്‍മ്മിച്ച ഭക്ഷണമാണ് ഒറിജിനല്‍ ചിക്കനെ വെല്ലുന്ന രുചിയുമായി വിപണിയില്‍ ഇറങ്ങാന്‍ തയ്യാറായിരിക്കുന്നത്. 

ബില്‍ ഗേറ്റ്‌സിന്റെ പുതിയ സംരംഭത്തിലൂടെ സസ്യബുക്കുകള്‍ക്കും ഇനി ചിക്കന്റെ സ്വാദ് ആസ്വദിക്കാന്‍ കഴിയും. ബില്‍ ഗേറ്റ്‌സും അമേരിക്കയിലെ ചില സ്റ്റാര്‍ട്ടപ്പ് കമ്പനികളും ചേര്‍ന്നാണ്ഈ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. മാംസത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനാണ് ചിക്കന്റെ അതേ സ്വാദുള്ള വെജിറ്റബിള്‍ ഉള്‍പ്പന്നങ്ങളെകുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഐടി കമ്പനികള്‍ക്കിടയില്‍ തന്നെയാണ് ബില്‍ ഗേറ്റ്‌സിന്റെ ഭക്ഷ്യോല്‍പ്പാദന കമ്പനിയും പ്രവര്‍ത്തിക്കുന്നത്.

Scroll To Top