Wednesday December 07, 2016
Latest Updates

മുഖ്യമന്ത്രി മാംസഭുക്ക്; ജനങ്ങള്‍ മുട്ട കഴിക്കേണ്ടെന്ന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍

മുഖ്യമന്ത്രി മാംസഭുക്ക്; ജനങ്ങള്‍ മുട്ട കഴിക്കേണ്ടെന്ന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ഏറെ വിവാദമായ ബീഫ് നിരോധനത്തിനു പിന്നാലെ ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ മുട്ടയ്ക്കും നിരോധനം. ഇതിനു മുന്നോടിയായി ആദിവാസി മേഖലയിലും മറ്റും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി മുട്ട നല്‍കി വരുന്നത് മുഖ്യ മന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇടപെട്ട് തടഞ്ഞു.

ബീഫ് നിരോധനത്തിനായി ശക്തമായി രംഗത്തുവന്നിരുന്ന സംഘപരിവാര്‍ സംഘടനകളൊന്നും ഇതുവരെ മുട്ടയെ എതിര്‍ത്തിരുന്നില്ല. എന്നാല്‍ പൂര്‍ണ്ണ സസ്യഭുക്കായ താന്‍ ഭരിക്കൂമ്പോള്‍ ജനങ്ങളും മുട്ട കഴികേണ്ട എന്ന നിലപാടിലാണ് ചൗഹാന്‍. മുട്ടയ്ക്ക് പകരമായി പാലും പഴങ്ങളും മാത്രം കുട്ടികള്‍ക്ക് നല്‍കിയാല്‍ മതി എന്നാണ് അദ്ദേഹം പറയുന്നത്.

മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും, സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ബിജെപി നേതൃത്വം ഓരോ ദിവസവും ഓരോ തരത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍മുള്ള പറഞ്ഞു.

എന്നാല്‍ ഇത് മുഖ്യ മന്ത്രിയുടെ തുടക്കം മുതലുള്ള നിലപാടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എസ്.കെ മിശ്ര ശ്രമിച്ചത്. പോഷകാഹാര കുറവ് പരിഹരിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

Scroll To Top