Saturday December 03, 2016
Latest Updates

വീരനേതാക്കന്മാര്‍ ഉണ്ടാകുന്നത്…

വീരനേതാക്കന്മാര്‍  ഉണ്ടാകുന്നത്…

ഒരു പഴയ കഥ …കുഞ്ഞുന്നാളില്‍ വായിച്ചതാ .. വളരെ പഴയ ഒരു കഥ
പിള്ളേര്‍ക്ക് വേണ്ടി …ചില മുതിര്‍ന്നവര്‍ക്കും …

ഒരിടത്ത് ഒരിടത്ത് ഒരു മണ്ടന്‍ ഉണ്ടായിരുന്നു ..( ഇനി അതാരാണ് എന്ന് തര്ക്കിച്ചു സമയം കളയണ്ട ഒരു മണ്ടന്‍ .. അത്രേ ഉള്ളു )
മണ്ടന്റെ വീട്ടില് കമ്പ്‌ലീറ്റ് ഈച്ച ശല്യം ..മണ്ടന്‍ ഈച്ചയെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു ..
വെറുതെ അല്ല .. എണ്ണം എടുത്താണ് കൊല്ലുന്നത് ..
അവസാനം ഈച്ച ശല്യം കുറഞ്ഞു .. മണ്ടന്‍ വീടിനു മുന്‍പില്‍ ഇങ്ങനെ എഴുതി വെച്ചു..
.
‘ആയിരങ്ങളെ പോരില്‍ ഈ വീരന്‍ വകവരുത്തി
ആയിരങ്ങളോ പേടിച്ചോടിപോയ് രക്ഷപെട്ടു ..’
…….
മണ്ടന്റെ വീടിനു മുന്‍പില്‍ കൂടി സവാരി പോയ രാജാവ് ഇത് കണ്ടു ..
ഇത്ര വലിയ വീരന്‍ ? താനറിയാതെ ? തന്റെ രാജ്യത്ത് ?
പടത്തലവന്റെ വെക്കെന്‍സിയിലെക്കു ഇയാളെ തന്നെ നിയമിക്കാന്‍ രാജാവ് തീരുമാനിച്ചു ..
അങ്ങനെ മണ്ടന്‍ പടത്തലവനായി ചാര്‍ജ് എടുക്കുന്ന ദിനം വന്നു ..
ആശ്ചര്യം …
അന്ന് തന്നെ ശത്രുരാജ്യത്തിന്റെ അണ്‍ പ്രതീക്ഷിക്ക്ട് അറ്റാക്ക് ..
മണ്ടനോട് പട നയിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു ..
മണ്ടന് കുതിരസവാരി അറിയാന്‍ പാടില്ല ..തന്നെ കുതിരപ്പുറത്തു കയറ്റി ഇരുത്തി കെട്ടി വെക്കാന്‍ മണ്ടന്‍ അണികളോട് ആജ്ഞാപിച്ചു …യുദ്ധം തുടങ്ങാന്‍ പോകുന്നു ..
മണ്ടനെ കുതിരപ്പുറത്തു അനുയായികളെല്ലാം കൂടെ കെട്ടി വെച്ചു …
ബട്ട് വാട്ട് റ്റു ഡു ? ബ്ലഡി കുതിര , അത് വിറളി പിടിച്ചു ഓടാന്‍ തുടങ്ങി …
മണ്ടന്റെ കഷ്ടകാലമോ , നല്ല കാലമോ , ശത്രുരാജ്യത്തിന്റെ പടയുടെ നേരെയാണ് കുതിര ഓടിയത് ….മണ്ടന്‍ കുതിരപ്പുരത്തിരുന്നു പേടിച്ചു വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു ..
അനുയായികള്‍ പടയണികള്‍ അതെല്ലാം ആഹ്വാനങ്ങളായി എടുത്തു ….
പോണ പോക്കില്‍ ദാ നില്ക്കുന്നു രണ്ടു വലിയ മരങ്ങള്‍.. കുതിര കഷ്ടിച്ചു അതിനിടയിലൂടെ കടക്കും … കുതിര കടന്നു , മണ്ടന്‍ രക്ഷപെടാന്‍ മരങ്ങളില്‍ കടന്നു പിടിച്ചു ..
കുതിര മുന്നോട്ടു തന്നെ .. മരങ്ങള്‍ കട പുഴകി ..

രണ്ടു കൈകളിലും വന്മരങ്ങളുമായി തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുക്കുന്ന മണ്ടനെ കണ്ടു ..ഏതോ അമാനുഷിക ശക്തി എന്ന് കരുതി ശത്രുരാജ്യം തിരിഞ്ഞോടി ..

രാജകുമാരിയേം കെട്ടി , പാതി രാജ്യവും ഭരിച്ചു മണ്ടന്‍ ശിഷ്ടകാലം സുഭിക്ഷമായി കഴിഞ്ഞു ….
അതാണല്ലോ അതിന്റെ ഒരു ലൈന്‍ ..

അപ്പൊ പറഞ്ഞു വന്നത് ….അങ്ങനെയാണ് വലിയ വലിയ നേതാക്കന്മാര്‍ ഉണ്ടാകുന്നത് .. നമ്മുടെ നേതാവാണോ ഇത് ,നമ്മുടെ പടനായകനാണോ ഇത് എന്ന് പലര്‍ക്കും തോന്നാം ..
rajeshഅത് സ്വാഭാവികം ..
പക്ഷെ ഇത് വെറും ഒരു കഥയല്ലേ ?
വെറും ഒരു കഥ !

രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 

Scroll To Top