Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ വെറുതേ കിടക്കുന്നത് ഇഷ്ട്ടം പോലെ സ്ഥലം:വീട് വെയ്ക്കാന്‍ ഭൂമിയില്ലാതെ സര്‍ക്കാര്‍

ഡബ്ലിനില്‍ വെറുതേ കിടക്കുന്നത് ഇഷ്ട്ടം പോലെ സ്ഥലം:വീട് വെയ്ക്കാന്‍ ഭൂമിയില്ലാതെ സര്‍ക്കാര്‍

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തില്‍ ഭവനാവശ്യങ്ങല്ക്കായി സ്ഥലം കണ്ടെത്താന്‍ ആയിരക്കണക്കിന് പേര്‍ കഷ്ട്ടപ്പെടുമ്പോഴും നഗര ഹൃദയത്തില്‍ തന്നെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം ഉപയോഗിക്കാതെ തരിശുകിടക്കുന്നതായി കണ്ടെത്തല്‍.നഗരത്തിലെ 250 കേന്ദ്രങ്ങളിലായി 80 ഹെക്ടര്‍ സ്ഥലം യാതൊരു വിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാതെയിട്ടിരിക്കുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്ഥലങ്ങള്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവര്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം നിയമം മൂലം നിര്‍ദേശം നല്കിയിരുന്നു,സ്ഥലത്തിന്റെ മാര്‍ക്കറ്റ് വിലയുടെ 3 ശതമാനമാണ് ഇത്തരക്കാര്‍ അടയ്‌ക്കേണ്ടി വരിക.പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തരിശുഭൂമികളുടെ ഒരു രജിസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ട്.

2019 മുതല്‍ ഇത്തരം ഭൂമിയുടെ ഉടമസ്ഥര്‍ സര്‍ക്കാരിലേയ്ക്ക് ലെവി അടയ്‌ക്കേണ്ടി വരും.ഉടമസ്ഥരില്ലാത്ത ഭൂമികള്‍ ഏറ്റെടുത്തു വികസിപ്പിക്കാനുള്ള അധികാരം സിറ്റി കൌണ്‍സിലുകള്‍ക്ക് നല്കിയിട്ടുമുണ്ട്.

കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരത്തില്‍ വീട് വെയ്ക്കണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തത് കാരണം നഗരത്തിന് പുറത്ത് താമസസൗകര്യം കണ്ടെത്തുകയോ നഗരത്തില്‍ തന്നെ ഉയര്‍ന്ന വാടകയ്ക്ക് താമസിക്കുകയോയാണിപ്പോള്‍

Scroll To Top