Thursday August 17, 2017
Latest Updates

ഡബ്ലിനില്‍ ഒഴിവായിക്കിടക്കുന്ന സ്ഥലങ്ങള്‍ക്കുള്ള രജിസ്റ്റര്‍ നിലവില്‍ വന്നു

ഡബ്ലിനില്‍ ഒഴിവായിക്കിടക്കുന്ന സ്ഥലങ്ങള്‍ക്കുള്ള രജിസ്റ്റര്‍ നിലവില്‍ വന്നു

ഡബ്ലിന്‍:ഡബ്ലിനില്‍ ഒവിവായിക്കിടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍ നിലവില്‍ വന്നു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക.385 സ്ഥലങ്ങളെങ്കിലും ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണ് ഇത്.

ഒഴിവായിക്കിടക്കുന്ന സ്ഥലങ്ങള്‍ വീട് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്താത്ത ഉടമകള്‍ സ്ഥലത്തിന് ഇനി അധിക നികുതി കൊടുക്കേണ്ടിവരും. ജനുവരി 1 മുതലാണ് ഈ സംവിധാനം നിലവില്‍ വന്നത്. വിപണിവിലയുടെ 3% ആണ് നികുതിയായി നല്‍കേണ്ടിവരിക. എന്നാല്‍ 2019 ജനുവരി വരെ ഈ തുക നല്‍കേണ്ടതില്ല.

2018 ജൂണ്‍ മാസത്തോടെ നികുതി അടയ്ക്കണ്ടേ കാര്യം അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഉടമകളെ അറിയിക്കണം. സ്ഥലം എന്നിട്ടും ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ 2019 ജനുവരി മുതല്‍ അധിക നികുതി അടയ്ക്കേണ്ടതായി വരും.

ഗാര്‍ഡനുകള്‍ ഒഴികെ 0.05 ഹെക്ടറിനു മുകളില്‍ വരുന്ന സ്ഥലങ്ങള്‍ മാത്രമേ രജിസ്റ്ററില്‍ ഉള്‍പ്പെടൂ. 12 മാസമായെങ്കിലും ഒഴിഞ്ഞുകിടക്കുന്നതാകണം സ്ഥലം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top