Tuesday December 06, 2016
Latest Updates

ഗോള്‍വേയില്‍ ദ്വിദിന വി ബി എസിന് നാളെ(വെള്ളിയാഴ്ച്ച)തുടക്കമാവും 

ഗോള്‍വേയില്‍ ദ്വിദിന വി ബി എസിന് നാളെ(വെള്ളിയാഴ്ച്ച)തുടക്കമാവും 

ഗോള്‍വേ: ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വിബിഎസ്) ഓഗസ്റ്റ് 21, 22 (വെള്ളി, ശനി) തീയതികളില്‍ ക്ലാരിന്‍ ബ്രിഡ്ജ് പള്ളി പാരിഷ്ഹാളില്‍ നടക്കും.സാധാരണ സണ്‍ഡേ സ്‌കൂള്‍ പഠനത്തില്‍നിന്നു വിഭിന്നമായി കഥ, സംഗീതം, നടന സംഗീതം, ചിത്രങ്ങള്‍, ചായമിടല്‍ തുടങ്ങിയവയിലൂടെ കുട്ടികള്‍ വേദപുസ്തക സംബന്ധിയായ കാര്യങ്ങള്‍ പഠിക്കുന്നത് വിബിഎസിന്റെ പ്രത്യേകതയാണ്.

21നു (വെള്ളി) രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, 9.30നു പതാക ഉയര്‍ത്തല്‍, 9.45ന് ഉദ്ഘാടന സമ്മേളനം.10.15നു കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ക്ലാസുകള്‍ അരംഭിക്കും.

22നു (ശനി) രാവിലെ 9.30നു വിശുദ്ധ കുര്‍ബാന,12നു വിബിഎസിന്റെ സ്‌നേഹവിരുന്ന്, വൈകുന്നേരം റാലിക്കും സമ്മാനദാനത്തിനും ശേഷം വിബിഎസ് സമാപിക്കും. വിബിഎസിലേക്ക് സഭാഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു.
വാര്‍ത്ത:നോബി സി മാത്യു

Scroll To Top