Monday December 05, 2016
Latest Updates

താലയില്‍ വി ബി എസ് നാളെ തുടങ്ങും 

താലയില്‍ വി ബി എസ് നാളെ തുടങ്ങും 

ഡബ്ലിന്‍:ഡബ്ലിനിലെ താലയില്‍ വച്ച്, മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ ദൈവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ 30(നാളെ) മുതല്‍ ജൂലൈ 3 വരെ കുട്ടികള്‍ക്ക് വേണ്ടി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിച്ചിരിക്കുന്നു. മൂന്നര വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ച് മുന്‍ വര്‍ഷങ്ങളിലേതു പോലെ തികച്ചും സൗജന്യമായി ആണ് വി ബി എസ് നടത്തുന്നത്. 
കുട്ടികള്‍ക്ക് ബൈബിള്‍ സംബന്ധമായ ക്ലാസ്സുകള്‍, വിവിധ വിജ്ഞാന വിനോദ പരിപാടികള്‍, ഉല്ലാസ യാത്ര, സ്‌നേഹ വിരുന്ന് തുടങ്ങിയവ വി ബി എസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താല, മെയിന്‍ സ്ട്രീറ്റ് റോഡിലെ സെന്റ്റ് മലൂറിയന്‍സ് ചര്‍ച്ച് ഹാളില്‍ വച്ചാണ് വി ബി എസ്സ് നടത്തപ്പെടുന്നത്. 
ഭാവി തലമുറയുടെ ആത്മീയ പരിപോഷണത്തിന് ഏറെ സഹായിക്കുന്ന ഈ അവധിക്കാല ബൈബിള്‍ സ്‌കൂളിലേയ്ക്ക് എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
Fr. Biju M Parekkattil 0894239359
Anes Mathew 0831939125
Baseraj Mathew 0879395150
Sisily Paul: 0877694419

Scroll To Top