Thursday July 27, 2017
Latest Updates

ഡബ്ലിനില്‍ വി.ബി എസ് ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ :അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും

ഡബ്ലിനില്‍ വി.ബി എസ് ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ :അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍: സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 19 ,20 ,21 (ബുധന്‍,വ്യാഴം,വെള്ളി )ദിവസങ്ങളില്‍ ടൈറല്‍സ്ടൗണിലുള്ള പവേര്‍സ്ടൗണ്‍ എഡ്യൂക്കേറ്റ് റ്റുഗെതെര്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു.

രാവിലെ 9 മുതല്‍ വൈകിട്ട് 3 .30 വരെ മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന വി.ബി.എസ്സിന്റെ ചിന്താവിഷയം ‘നീതിയിന്‍ കിരീടം ‘(2 തിമോത്തിയോസ് 4 :8 ) എന്ന ബൈബിള്‍ വചനമാകുന്നു. ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്ക് പാട്ടുകളിലൂടെയും കളികളില്‍ക്കൂടിയും യേശു ക്രിസ്തുവിനെ കൂടുതലായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൈബിള്‍ മഹോത്സവത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ കുട്ടികളുടെ വിനോദ സംരംഭകരായ ‘ജീനി മാക്കേഴ്സിന്റെ മാജിക്ക് ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .

വാര്‍ത്ത:മഞ്ജു ടിജോ

Scroll To Top