Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ റഫറണ്ടം വിജയം മാനവരാശിയുടെ പരാജയമെന്ന് വത്തിക്കാന്‍ 

അയര്‍ലണ്ടിലെ റഫറണ്ടം വിജയം മാനവരാശിയുടെ പരാജയമെന്ന് വത്തിക്കാന്‍ 

വത്തിക്കാന്‍ :സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ നടന്ന ഹിതപരിശോധനയില്‍ യെസ് പക്ഷം നേടിയ ചരിത്രപരമായ വിജയത്തെ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍ അപലപിച്ചു. വത്തിക്കാനില്‍ പ്രധാനമന്ത്രിക്കു തുല്യമായ സ്ഥാനമാണ് ഇദ്ദേഹത്തിന്റേത്. മാനവരാശിയുടെ പരാജയം എന്നാണ് അദ്ദേഹം വിജയത്തെ വിശേഷിപ്പിച്ചത്.

വത്തിക്കാന്റെ ഭാഗത്തു നിന്നും വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹിതപരിശോധനാഫലത്തെ മുന്‍നിര്‍ത്തി സഭ ഒരു സൂക്ഷ്മ പരിശോധനക്ക് തയ്യാറാവണമെന്ന ഡബ്‌ളിന്‍ ആര്‍ച്ച് ബിഷപ്പ് ഡാര്‍മ്യൂഡ്മാര്‍ട്ടിന്റെ പ്രസ്താവനയും കര്‍ദ്ദിനാള്‍ പരോളിന്‍ ശരിവച്ചു.

 സ്വവര്‍ഗ്ഗ വിവാഹവിഷയത്തിലെ നിലപാടുകളുടെ  ഭാഗമായാണ് 2013ല്‍ പരസ്യമായി സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി നിലപാടെടുത്തു എന്നതിന്റെ പേരില്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വിശ്വസ്തനായ ലോരന്റ് സ്റ്റെഫാനിനിയെ
വത്തിക്കാനിലെ ഫ്രഞ്ച് അംബാസിഡറായി നിയമിക്കാനുള്ള നീക്കം വത്തിക്കാന്‍ വൈകിപ്പിക്കുന്നത് എന്നു വിമര്‍ശനമുണ്ട്.

Scroll To Top