Sunday September 24, 2017
Latest Updates

നൃത്തസന്ധ്യയൊരുക്കി ടാല ഒരുങ്ങി,വര്‍ണ്ണം ഡാന്‍സ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം

നൃത്തസന്ധ്യയൊരുക്കി ടാല ഒരുങ്ങി,വര്‍ണ്ണം ഡാന്‍സ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം

ഡബ്ലിന്‍:ലൂക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന വര്‍ണ്ണം ഡാന്‍സ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം നാളെ(ശനിയാഴ്ച)വൈകിട്ട് ടാലയിലെ കില്‍മന ഹാളില്‍ വെച്ച് നടത്തപ്പെടും.ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെയാണ് അരങ്ങേറ്റ പരിപാടികള്‍.

ഗുരു ഫിജി സാവിയോയുടെ ശിക്ഷണത്തില്‍ സ്റ്റേഷാ വര്‍ഗീസ്,അന്നബെല്‍ ബിജു,ഡെനാ ജിജി,അലേന വര്‍ഗീസ്,ആന്‍ കുര്യാക്കോസ്,ആമി മാത്യു,അലീന സജി എന്നിവരാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്.

ചടങ്ങില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിതാ ശുക്ല എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

Scroll To Top