Friday December 09, 2016
Latest Updates

ലിയോ വരേദ്ക്കര്‍ പരസ്യമായി ഗേ ഹോട്ടലില്‍ ആഘോഷങ്ങള്‍ക്ക് !

ലിയോ വരേദ്ക്കര്‍ പരസ്യമായി ഗേ ഹോട്ടലില്‍ ആഘോഷങ്ങള്‍ക്ക് !

ഡബ്ലിന്‍: അവസാനം ലിയോ വരേദ്കര്‍ നഗരത്തിലെ തന്റെ ‘സുഹൃത്തുക്കളുടെ’പബ്ബില്‍ എത്തി.ഗേ ആണെന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ആദ്യമായാണ് ലിയോ നഗരത്തിലെ ഗേ പബ്ബില്‍ എത്തിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ ആയേക്കുമെന്ന് കരുതിയിരിക്കെയാണ് 36കാരന്‍ വരേദ്ക്കറുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ മാസം നാഷണല്‍ റേഡിയോയിലെ അഭിമുഖത്തിലുണ്ടായത് .

ദേശീയ റേഡിയോയില്‍ മിറിയം ഒ കലഘനുമായുള്ള അഭിമുഖത്തിലാണ് 36കാരനായ ആരോഗ്യമന്ത്രിയുടെ കുമ്പസാരം. താന്‍ ഇപ്പോഴും അവിവാഹിതനാണെന്ന് പറഞ്ഞ വരേദ്കര്‍ തന്റെ സ്വവര്‍ഗാനുരാഗത്തിലെ തന്റെ താല്‍പര്യവും അവരോടു വെളിപ്പെടുത്തുകയായി രുന്നു .

ഐറിഷ് പ്രധാനമന്ത്രി കെന്നി ക്രിസ്തുമസ് സമയത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രശസ്ത ഗേ ബാര്‍ ആയ ജോര്‍ജില്‍ രണ്ടു തവണ പോയിരുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇവിടെയാണ് വര്‍ഷങ്ങളായ സ്വവര്‍ഗാനുരാഗികളുടെ തട്ടകമായ ഇവിടെ ലിയോ വരേദ്കര്‍ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.ബാറിലെത്തിയവരുമായി ലിയോ സംസാരിക്കുന്നതിന്റെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

സെക്ഷ്വല്‍ ഐഡന്‍ഡിറ്റിയെ കുറിച്ചുള്ള തന്റെ ഉള്ളിലിരിപ്പ് വെളിപ്പെടുത്തുന്നതിന് മുമ്പ് ജോര്‍ജ് പോലുള്ള ഗേ ബാറുകളില്‍ വരേദ്കറുടെ സാന്നിദ്ധ്യം കിംവദന്തികള്‍ക്കിടയാക്കുമായിരുന്നു . ഇപ്പോള്‍ അദ്ദേഹം സ്വതന്ത്രനാണ്. എപ്പോള്‍ വേണമെങ്കിലും ബാറില്‍ പോയി ആസ്വദിക്കാമെന്നുമാണ് സംസാരം.

അതിനിടെ ലിയോ സ്വയേമവ തന്റെ ഗേ ഐഡന്‍ഡിറ്റി പ്രഖ്യപിക്കുകയായിരുന്നില്ലെന്നും പിന്നാലെ കൂടിയ പാപ്പരാസികളുടെ ഭീഷണിയില്‍ മനം നൊന്താണ് ഇത്തരമൊരു പ്രഖ്യാപനം സ്വയം നടത്തിയതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.എന്തായാലും ഭാവിയില്‍ പ്രധാനമന്ത്രി വരെ ആകുമെന്ന് കരുതിയിരുന്ന ഇന്ത്യന്‍ വംശജന്റെ ഭാവി പ്രഖ്യാപനത്തോടെ ‘ഗോവിന്ദ ‘ആയെന്നാണ് എതിരാളികള്‍ പറയുന്നത്. 

Scroll To Top