Wednesday December 07, 2016
Latest Updates

വരദ്കറും സ്റ്റാലിനും ഒരുപോലെയെന്ന് ജിപി മാരുടെ സംഘടന

വരദ്കറും സ്റ്റാലിനും ഒരുപോലെയെന്ന് ജിപി മാരുടെ സംഘടന

ഡബ്ലിന്‍ :ജിപി കരാറിനുള്ള ചര്‍ച്ചകളില്‍നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കി നിര്‍ത്താനുള്ള ആരോഗ്യമന്ത്രി ലിയോ വരദ്കറുടെ തീരുമാനം സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ പ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ജിപി ഡോക്ടര്‍മാരുടെ സംഘടന. ചര്‍ച്ചകളില്‍നിന്ന് ജിപി ഡോക്ടര്‍മാരെ ഒഴിച്ച്‌നിര്‍ത്തുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജിപി ഡോക്ടര്‍മാരുടെ സംഘടന. 

ജിപി സേവനങ്ങള്‍ സൗജന്യമായി നല്‍കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബഹിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് നീങ്ങുന്ന ജിപി ഡോക്ടര്‍മാരോട് സഹകരിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നാണ് സണ്‍ഡേ ബിസിനസ് പോസ്റ്റിലൂടെ ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

ജിപി ഡോക്ടര്‍മാരുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരുടെ എതിര്‍ ഗ്രൂപ്പായ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായി ജിപി കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തി വരികയാണ്. 

‘നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിലല്ല. സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്താല്‍ സ്റ്റാലിന്‍ രീതിയില്‍ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്തും’ എന്‍എജിപി സിഇ ക്രിസ് ഗൂഡി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി.

Scroll To Top