Monday September 25, 2017
Latest Updates

അറുപതോളം കാറുകളില്‍ നാശം വരുത്തിയ സംഭവം അന്വേഷണം തുടരുന്നു

അറുപതോളം കാറുകളില്‍ നാശം വരുത്തിയ സംഭവം അന്വേഷണം തുടരുന്നു

ഡബ്ലിന്‍ : ഡബ്ലിന്‍ ഹൗസിങ് എസ്റ്റേറ്റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന 60 ഓളം കാറുകള്‍ അക്രമികള്‍ നാശോന്മുഖമാക്കി.ആയിരക്കണക്കിനു യൂറോയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.കാറുകളുടെ ബോണറ്റിലും മറ്റ് ഭാഗങ്ങളിലും ഗോഡ്,ഐസിസ്(ISIS) എന്നും അടയാളപ്പെടുത്തിയിരിക്കുകയാണ്.കാസില്‍നോക്ക് പാര്‍ക്കിങ് ഏരിയയ്ക്കു സമീപം തിങ്കളാഴ്ച രാത്രി 11മണിക്കും ചൊവ്വാഴ്ച ഏഴിനും ഇടയിലാണ് ഈ ‘ഐഎസ് ഐഎസ്’ ആക്രമണമെന്നാണ് പോലിസ് കരുതുന്നത്.ബ്‌ളാഞ്ചസ് ഡ്സ് ടൗണ്‍ ഗാര്‍ഡയാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് പരിസരവാസികളാകെ ഭയചകിതരാണ്.

ഇത്തരമൊരു അക്രമം ആദ്യമാണെന്ന് ഗാര്‍ഡ പറഞ്ഞു.ഉപയോഗിക്കാനാവാത്ത വിധം വിവിധ പാനലുകളില്‍ ആഴത്തിലുള്ള അടയാളപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ആയതിനാല്‍ ആ പാനലുകള്‍ ഒന്നാകെ മാറിയെടുക്കുക മാത്രമേ പരിഹാരമായുള്ളു.എല്ലാ കാറുകള്‍ക്കും നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമം നടത്തിയിട്ടുള്ളത്.

‘നിങ്ങളുടെ കുടുംബത്തെ കൊല്ലുക’ എന്ന് അക്ഷരത്തെതെറ്റുകളോടെയും കാറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ആരെങ്കിലും ഇത്തരത്തിലൊരു നീച കൃത്യം ചെയ്യുമെന്നു കരുതിയിരുന്നില്ല, വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്താണ് ഇത്.300 യൂറോയെങ്കിലും ചിലവ് വരും ഓരോ പാനലും മാറ്റാന്‍ ‘ ഒരു താമസക്കാരന്‍ പറഞ്ഞു. അക്രമകാരികളെ സംബന്ധിച്ചു എന്തെങ്കിലും തെളിവു കിട്ടുന്നവര്‍ ബ്ലാന്‍ചാര്‍ഡ്സ് ടൗണ്‍ ഗാര്‍ഡാ സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഡാഷ് കാമറയില്‍ നിന്നോ സിസി ടിവി കാമറയില്‍ നിന്നോ ഏതെങ്കിലും തെളിവുകള്‍ കിട്ടിയാല്‍ 01-6667000നമ്പരിലേ 1800-666-111 എന്ന കോണ്‍ഫിഡന്‍ഷ്യല്‍ നമ്പരിലോ അറിയിക്കണമെന്നും ഗാര്‍ഡ അറിയിച്ചു.

Scroll To Top