Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ അക്രമ സംഭവങ്ങള്‍ പെരുകുന്നു:പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നിര്‍ദേശങ്ങളുമായി ഗാര്‍ഡ 

ഡബ്ലിനില്‍ അക്രമ സംഭവങ്ങള്‍ പെരുകുന്നു:പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നിര്‍ദേശങ്ങളുമായി ഗാര്‍ഡ 

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തില്‍ കൌമാരക്കാര്‍ നേതൃത്വം നല്കുന്ന അക്രമ സംഘങ്ങളുടെ ശല്യം പൊതുജനത്തെ പേടിപ്പെടുത്തും വിധം വളരുന്നതായി റിപ്പോര്‍ട്ടുകള്‍.ഇന്നലെ രാത്രി അക്രമകാരികളായ കൗമാരക്കാര്‍ നോര്‍ത്ത് ഡബ്ലിനിലെ ബേ സൈഡ് ഡാര്‍ക്ക് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തതാണ് ഇതില്‍ അവസാനത്തേത്.സംഘം ചേര്‍ന്ന് വന്ന കൗമാരക്കാരാണ് യാതൊരു പ്രകോപനവുമില്ലാതെ ഡാര്‍ട്ട് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഡാര്‍ട്ട് സ്‌റ്റേഷന്‍ അക്രമണത്തിന് മുമ്പ് ബാല്‍ഡോയലില്‍ വാഹനങ്ങളും ഒരു കടയും കൗമാരക്കാര്‍ തകര്‍ത്തിട്ടുണ്ട്. ഡാര്‍ക്ക് സ്‌റ്റേഷന്റെ ജനലുകളാണ് അക്രമിക്കൂട്ടം തല്ലിതകര്‍ത്തത്. Bayside Dart 003

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങറിയത്. ബേസൈഡ് സ്‌റ്റേഷന്റെ പതിനാറോളം ജനാലകള്‍ അക്രമികള്‍ തല്ലിതകര്‍ത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അതേ സമയം പൊതുസ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ അക്രമകാരികളില്‍ നിന്നും രക്ഷ നേടാനുള്ള മുന്‍ കരുതലുകള്‍ സ്വയം കണ്ടെത്തണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നതാണ് ഇതില്‍ പ്രധാനമായത്. ഗാര്‍ഡ നാഷണല്‍ ക്രൈം പ്രിവെന്‍ഷന്‍ ഡേ ഓഫ് ആക്ഷന്റെ ഭാഗമായാണ് വ്യക്തികളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ പൊലീസ് പുറത്തിറക്കിയത്.
ഗാര്‍ഡയുടെ പ്രധാന കണ്ടെത്തല്‍ ഇവയാണ്. മൊബൈല്‍ ഫോണ്‍ മോഷണമാണ് ഏറ്റവും കൂടുതല്‍ നടക്കുന്നത്. അര്‍ദ്ധ രാത്രിയ്ക്കും പുലര്‍ച്ചെ നാലിനുമിടയിലാണ് മൊബൈല്‍ ഫോണ്‍ മോഷണങ്ങള്‍ കൂടുതല്‍. മൊബൈല്‍ ഫോണ്‍ കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ്, പണം എന്നിവയാണ് മോഷ്ടാക്കളുടെ ഇഷ്ട വസ്തുക്കള്‍. മോഷണങ്ങളില്‍ മൂന്നിലൊന്നും പൊതു സ്ഥലത്ത് വെച്ചുള്ള കൊള്ളയിലൂടെയും തട്ടിപ്പറിയിലൂടെയുമാണ് നടക്കുന്നത്. പകുതിയിലധികം മോഷണങ്ങളും അതിക്രമങ്ങളും നടക്കുന്നത് വെള്ളിയാഴ്ച്ചയ്ക്കും ഞായറാഴ്ച്ചയ്ക്കുമിടയിലാണ്.

മോഷ്ടാക്കളില്‍ നിന്നും മറ്റു അക്രമികളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. യാത്ര പുറപ്പെടുന്നുണ്ടെങ്കില്‍ അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിവരമറിയിക്കുക. യാത്രയ്ക്ക് സ്വീകരിക്കുന്ന വഴിയും പറഞ്ഞുകൊടുക്കുക. വിലകൂടിയ വസ്തുക്കളുണ്ടെങ്കില്‍ നിരന്തരം ശ്രദ്ധിക്കുക. പൊതു സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ പരമാവധി ഒഴിവാക്കുക. ഇനി മൊബാല്‍ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ചുമരിലോ മതിലിലോ ചാരിനിന്നാക്കുക. ഇങ്ങനെയായാല്‍ പിറകു വശത്തുനിന്നുള്ള അക്രമം ഒഴിവാക്കാനാകും. അപരിചിതരുമായുള്ള സഹവാസം ഒഴിവാക്കുക.

വ്യക്തികളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്തലാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാഷണല്‍ ക്രൈം പ്രിവെന്‍ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥനായ അലന്‍ റഫ്‌നീന്‍ പറഞ്ഞു. ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് തുടരും


Scroll To Top