Friday December 09, 2016
Latest Updates

രൂപ ഇടിയുന്നു; മൂല്യം 64നു താഴെയെത്തി

രൂപ ഇടിയുന്നു; മൂല്യം 64നു താഴെയെത്തി

രൂപയുടെ മൂല്യം കഴിഞ്ഞ 20 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. ഡോളറുമായുള്ള രൂപയുടെ മൂല്യം 64ല്‍ എത്തി. ഇന്നലത്തെ 63.54ന്റെ സ്ഥാനത്തുനിന്നാണ് രൂപ ഇന്നു വീണ്ടും ഇടിവിലേക്കു നീങ്ങിയത്.

2013 സെപ്റ്റംബര്‍ 13നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. ഇക്വിറ്റികളിലും ബോണ്ടുകളിലുമുള്ള മൂലധന ഒഴുക്കാണു രൂപയ്ക്കുമേല്‍ സമ്മര്‍മുണ്ടാക്കിയതെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള വിനിമയ നിരക്കു പ്രകാരം ഡോളറിനെതിരെ രൂപ 64.15ന്റെ നിലവാരത്തിലാണ്. രൂപയുടെ മൂല്യം ഇടിഞ്ഞത് ഓഹരി വിപണികളെയും ബാധിച്ചു. സെന്‍സെക്‌സ് 134 പോയിന്റ് ഇടിഞ്ഞാണു വ്യാപാരം നടക്കുന്നത്. നിഫ്ടി 47 പോയിന്റ് ഇടിവു കാണിക്കുന്നു.

 

Scroll To Top