Wednesday December 07, 2016
Latest Updates

കേരള ഹൗസ്‌കാര്‍ണിവല്‍: വടംവലി മത്സരത്തിന്റെ നിയമങ്ങളും സമ്മാനവും പ്രഖ്യാപിച്ചു

കേരള ഹൗസ്‌കാര്‍ണിവല്‍: വടംവലി മത്സരത്തിന്റെ നിയമങ്ങളും സമ്മാനവും പ്രഖ്യാപിച്ചു

ഡബ്ലിന്‍: കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലും തനതായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ കേരളഹൌസ് സംഘടിപ്പിക്കുന്ന കാര്‍ണിവലില്‍ നടത്തപെടുന്ന വടംവലി മല്‍സരം ജൂലൈ 24 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതലായിരിക്കും നടത്തപെടുന്നത് എന്ന് കേരള ഹൗസ് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 
വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ എണ്ണം ഏഴ് ആയി നിജപെടുതിയിരിക്കുന്നു. 

രജിസ്‌ട്രേഷന്‍ ഫീസ് 35 യൂറോ ആയിരിക്കും. ഒന്നാംസ്ഥാനക്കാര്‍ക്ക് സെവന്‍സ്സീസ് വെജിറ്റബിള്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 101 യൂറോയും പ്രൈസും രണ്ടാം സ്ഥാനക്കാര്‍ക്ക് ബോംബെ ബസാര്‍ ബ്ലാഞ്ചസ്‌ടൌണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 51 യൂറോയും പ്രൈസും ആയിരിക്കും. വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം ജൂലൈ 20 ന് മുന്‍പായി കേരളഹൗസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ടിജോ ഫിബ്‌സ്ബറോ (089438 6373)

Scroll To Top