Wednesday September 26, 2018
Latest Updates

ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ജൂണ്‍ രണ്ടിന് സ്വോര്‍ഡ്‌സില്‍ ,ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാം 

ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ജൂണ്‍ രണ്ടിന് സ്വോര്‍ഡ്‌സില്‍ ,ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാം 

സ്വോര്‍ഡ്സ് :സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തില്‍ മെയ് 12 ന് നടത്താന്‍ ഇരുന്ന വടം വലി മത്സരം കൂടുതല്‍ ടീമുകളുടേയും ആവശ്യ പ്രകാരം ജൂണ്‍ രണ്ടിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.

ജൂണ്‍ രണ്ടിന് ഉച്ചക്ക് ഒരു മണിയോടെ സ്വോഡ്സ്സിലെ അതിവിശാലമായ ന്യൂ ബ്രിഡ്ജ് പാര്‍ക്ക് (ഡോണാബേറ്റ്) മൈതാനത്ത് മത്സരങ്ങള്‍ ആരംഭിക്കും.

സ്ത്രീകള്‍ക്കും ,18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസ്സരം ഉണ്ടായിരിക്കുന്നതാണ്.

7പേരടങ്ങുന്ന ടീം ഓപ്പണ്‍ വെയിറ്റ് ആയിരിക്കും.ഇനിയും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും.

ബുദ്ധിയും, വാശിയും,ശക്തിയും,പരിഭവവുമെല്ലാം കമ്പകയറില്‍ തീര്‍ക്കുന്ന കരുത്തന്‍മാരുടെ മല്‍സരം കാണാന്‍ എല്ലാ വടംവലി പ്രേമികളെയും സോഡ്സ്സിലെ പച്ച വിരിച്ച മൈതാനത്തിലേക്ക് സോഡ്‌സ് മലയാളികള്‍ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

മത്സര നിയമവലികള്‍ക്കും രെജിസ്‌ട്രേഷനും വിളിക്കുക 
ജോര്‍ജ് പുറപ്പന്താനം -0879496521 
ജോബി അഗസ്റ്റിയന്‍ -0876846012 
ജെനീഷ് ഡി പുളിക്കന്‍ -0892475818
സിബു ജോസ് -0877707793

Scroll To Top