Friday December 09, 2016
Latest Updates

നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി ഇന്ന് 8.30 ന് കൂലോക്കില്‍ 

നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി ഇന്ന് 8.30 ന് കൂലോക്കില്‍ 

ബൂമോണ്ട്(ഡബ്ലിന്‍) നവാഗതനായ ജി പ്രജിത്ത് ഒരുക്കിയ ഒരു വടക്കന്‍ സെല്‍ഫി ഇന്ന് ഡബ്ലിനിലെ കൂലോക്കില്‍ പ്രദര്‍ശനത്തിനെത്തും.ഇന്ന് (ഏപ്രില്‍ 20തിങ്കള്‍)വൈകിട്ട് 8.30 നാണ് കൂലോക്കിലെ (ബൂമോണ്ട്)ഓഡിയോണില്‍ പ്രദര്‍ശനം.

വിനീത് ശ്രീനിവാസനാണ് തിരക്കഥ എഴുതിയത്.നിവിന്‍ പോളി, മഞ്ജിമ മോഹന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.ഉമേഷ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുപ്പക്കാരെപ്പോലെ എഞ്ചിനിയറിങ് വിദ്യാഭ്യാസം കഴിഞ്ഞ്, മിക്ക വിഷയങ്ങളിലും പരാജയപ്പെട്ട്, പിന്നീട് അത് പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഒന്നും നടത്താത്ത ഒരു വ്യക്തിയാണ് ഉമേഷ്. 

ധാരാളം സ്വപ്നങ്ങളുള്ള, മറ്റുള്ളവരെ കാണിക്കാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഉമേഷിന്റെ ചിന്തകളും മറ്റും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതാണ്. ഈ അവസരത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു പെണ്‍കുട്ടി ഉമേഷിന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ‘ഒരു വടക്കന്‍ സെല്‍ഫി’യില്‍ ജി. പ്രജിത്ത് ദൃശ്യവത്കരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ സൌഹൃദങ്ങളില്‍ കുടുങ്ങി ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന്മാര്‍ക്കു വേണ്ടി ജന്മം നല്‍കിയ മാതാപിതാക്കളെയും വീടും നാടും ഉപേക്ഷിച്ചു അപകടങ്ങളില്‍ ചെന്ന് ചാടുന്ന നമ്മുടെ കുട്ടികള്‍ക്കുള്ള ചെറിയ ഒരു സന്ദേശം കൂടിയാണ് ഈ സിനിമ

Scroll To Top