Tuesday April 24, 2018
Latest Updates

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ വചനിപ്പ് പെരുന്നാളും പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ വചനിപ്പ് പെരുന്നാളും പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും

കോര്‍ക്ക്: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാളും, പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും മാര്‍ച്ച് 26 ഞായറാഴ്ച്ച നടത്തപ്പെടുന്നു.
മലബാര്‍ ഭദ്രാസന തലവന്‍ അഭി.പോളികാര്‍പ്പസ് സഖറിയാസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ഈ പെരുന്നാള്‍ ദിവസത്തില്‍ രാവിലെ 11 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് പെരുന്നാള്‍ ശുശ്രുഷയും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.
( വിലാസം : സെന്റ് മൈക്കിള്‍സ് ചര്‍ച് , അപ്പര്‍ ഗ്ലാന്‍മയെര്‍ , കോര്‍ക്ക് )

കൂടുതല്‍ വിവരങ്ങള്‍ക്ക് : ട്രസ്റ്റി (സനിലാല്‍ വര്‍ഗീസ്(0894562770), സെക്രട്ടറി:റജി ഏലിയാസ്(0892271387)

വാര്‍ത്ത:ജിസ് ജോര്‍ജ്

Scroll To Top