Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ 600 മിഡ്‌വൈഫുമാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ആവശ്യമുയരുന്നു 

അയര്‍ലണ്ടിലെ 600 മിഡ്‌വൈഫുമാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ആവശ്യമുയരുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് 600 മിഡ്‌വൈഫുമാരുടെ ആവശ്യമുണ്ടെന്ന് ഐറിഷ് നഴ്‌സസസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്‍. പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എത്രയും വേഗം റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.മെറ്റേണിറ്റി ആശുപത്രികളില്‍ നിന്നും സ്ഥിരമായി പരാതികള്‍ ഉയരുന്നതിനുള്ള കാരണങ്ങളിലൊന്നു ആവശ്യത്തിനു സ്റ്റാഫ് ഈ മേഖലയില്‍ ഇല്ലാത്തതാണെന്ന് സംഘടനാ ഭാരവാഹികള്‍ വെളിപ്പെടുത്തി.

നിലവില്‍ 2500 ഓളം പ്രാക്റ്റിസിങ് മിഡ്‌വൈഫുമാരാണ് അയര്‍ലണ്ടിലുള്ളത്. പുതിയ റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് ഐഎന്‍എംഒ പ്രസിഡന്റ് ക്ലാര മവോന്‍ പറഞ്ഞു.

അയര്‍ലന്‍ഡില്‍ മിഡ്‌വൈഫ് പ്രാക്റ്റീസ് സ്റ്റാന്‍ഡേര്‍ഡ്‌സ് പരിഷ്‌കരിച്ചിരുന്നു. മെയ് 31 മുതല്‍ ഇതു നിലവില്‍വരികയാണ്. മിഡ്‌വൈഫറി
രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നതാണു പരിഷ്‌കാരങ്ങളെന്ന് ആരോഗ്യ വകുപ്പ് ചീഫ് നഴ്‌സിങ് ഓഫിസര്‍ ഡോ. സിയോബാന്‍ ഒ ഹല്ലോരന്‍ പറഞ്ഞു. ആരോഗ്യ മേഖലയുടെ സമയബന്ധിത വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Scroll To Top