Wednesday September 20, 2017
Latest Updates

സി പി എം സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം റദ്ദാക്കണം:പൊരുതാനുറച്ച് വി എസ്

സി പി എം സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം റദ്ദാക്കണം:പൊരുതാനുറച്ച് വി എസ്

തിരുവനന്തപുരം : തനിക്കെതിരേ സിപിഎം സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം റദ്ദാക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയില്‍ വി.എസ്. നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം നടക്കവേയാണ് വിഎസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു.

വിഷയം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്നും വി.എസ്.ആവശ്യപ്പെട്ടു. വി.എസിനെ ശക്തമായി വിമര്‍ശിച്ച പ്രമേയം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി വായിച്ചിരുന്നു.

Scroll To Top