Sunday December 04, 2016
Latest Updates

കിഴക്കന്‍ യൂറോപ്പില്‍ റഷ്യക്കെതിരെ പടയൊരുക്കം:നാറ്റോ ശീതയുദ്ധത്തിനൊരുങ്ങുകയാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി

കിഴക്കന്‍ യൂറോപ്പില്‍ റഷ്യക്കെതിരെ പടയൊരുക്കം:നാറ്റോ ശീതയുദ്ധത്തിനൊരുങ്ങുകയാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി

മോസ്‌കോ: നാറ്റോ സഖ്യത്തിനെതിര റഷ്യയുടെ രൂക്ഷ വിമര്‍ശനം. കിഴക്കന്‍ യൂറോപ്പിലെ തങ്ങളുടെ അയല്‍രാജ്യങ്ങളില്‍ സൈനികവിന്യാസം ശക്തമാക്കി ശീതയുദ്ധം പുനരാരംഭിയ്ക്കാനാണ് നാറ്റോ ശ്രമിയ്ക്കുന്നതെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌മെദേവ് കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മെദ്‌മെദേവ് ഇക്കാര്യം പറഞ്ഞത്.’RUS
നാറ്റോ സഖ്യത്തിനെതിര റഷ്യയുടെ രൂക്ഷ വിമര്‍ശനം. കിഴക്കന്‍ യൂറോപ്പിലെ തങ്ങളുടെ അയല്‍രാജ്യങ്ങളില്‍ സൈനികവിന്യാസം ശക്തമാക്കി ശീതയുദ്ധം പുനരാരംഭിയ്ക്കാനാണ് നാറ്റോ ശ്രമിയ്ക്കുന്നതെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌മെദേവ് കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മെദ്‌മെദേവ് ഇക്കാര്യം പറഞ്ഞത്.

2014ല്‍ ഉക്രൈന്‍ ആഭ്യന്തരയുദ്ധത്തില്‍ റഷ്യന്‍ ഇടപെടലിനെ തുടര്‍ന്നുണ്ടായ പാശ്ചാത്യ ഉപരോധവും ഇപ്പോഴത്തെ നാറ്റോ സൈനിക നീക്കവും മേഖലയിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിയ്ക്കാനേ ഉപകരിയ്ക്കൂ എന്ന് മെദ്‌മെദേവ് പറഞ്ഞു. റഷ്യയ്‌ക്കെതിരായ ഉപരോധം പൂര്‍ണമായും പിന്‍വലിയ്ക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാകണമെന്ന് മെത്മെദേവ് ആവശ്യപ്പെട്ടു. നമ്മളിപ്പോള്‍ 2016ലാണോ അതോ 1962ലാണോ ജീവിയ്ക്കുന്നതെന്ന് ചിലപ്പോള്‍ സംശയം തോന്നുന്നതായി ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയേയും രൂക്ഷമായ ശീതയുദ്ധാവസ്ഥയേയും സൂചിപ്പിച്ച് മെദ്‌മെദേവ് പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും സമാനമായ അഭിപ്രായം പങ്കു വച്ചു.

അതേ സമയം റഷ്യയുടെ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഉക്രൈന്റെ പരമാധികാരം അംഗീകരിയ്ക്കാന്‍ റഷ്യ തയ്യാറായാല്‍ മാത്രമേ ഉപരോധം നീക്കാന്‍ കഴിയൂ എന്നും മെദ്‌മെദേവ് വ്യക്തമാക്കി. അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന നീക്കങ്ങളാണ് റഷ്യ നടത്തുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു,

Scroll To Top