Friday December 02, 2016
Latest Updates

അയര്‍ലണ്ടിലെ വാഹനങ്ങളില്‍ പഴകിയ ടയര്‍ ഉപയോഗിച്ചാല്‍ പിഴ ശിക്ഷ

അയര്‍ലണ്ടിലെ വാഹനങ്ങളില്‍ പഴകിയ ടയര്‍ ഉപയോഗിച്ചാല്‍ പിഴ ശിക്ഷ

ഡബ്ലിന്‍: വാഹനങ്ങളില്‍ പഴയ ടയര്‍ ഉപയോഗിക്കുകയോ, കേടു വന്ന ടയര്‍ മാറ്റാതിരിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍.ഉപയോഗിച്ച ടയറുകള്‍ നന്നാക്കി ഉപയോഗിക്കുന്ന രീതി അപകടകരമാണ് എന്ന പഠനമാണ് പുതിയ നടപടിയിലേയ്ക്ക് നീങ്ങാന്‍ സര്കാരിനെ പ്രേരിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന ആക്‌സിഡന്റുകളില്‍ പ്രധാന വില്ലനാകുന്നത് ഇത്തരം കേടായ ടയറുകളാണ് എന്ന ഞെട്ടിക്കുന്ന കാര്യം മനസ്സിലാക്കിയതോടെയാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് ഗതാഗതവകുപ്പു മന്ത്രി പാസ്‌കല്‍ ഡോണ്‍ഹോ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിഴ സംവിധാനം പ്രാബല്യത്തില്‍ വരും.

പഴകിയ ടയറുകള്‍ കാരണമുണ്ടാകുന്ന ആക്‌സിഡന്റുകളില്‍ ഒരു വര്‍ഷം ശരാശരി 14 പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ട് എന്നാണ് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായത്. ഇതിനെപ്പറ്റി റോഡ് സേഫ്റ്റി അതോറിറ്റി (RSA) നിലവില്‍ ക്യാംപെയിനുകള്‍ നടത്തി വരികയാണ്.

വാഹന ഉടമകള്‍ ടയറുകള്‍ ഉപയോഗക്ഷമമാണോ എന്ന് നിരന്തരം പരിശോധിക്കണമെന്നു നിര്‍ദ്ദേശിച്ച മന്ത്രി ഡോണ്‍ഹോ, എത്ര യൂറോയായിരിക്കും പിഴ ചുമത്തുക എന്ന കാര്യം പറഞ്ഞില്ല

Scroll To Top