Thursday April 19, 2018
Latest Updates

ഐറിഷ് വിപണിയിലെ ഇറക്കുമതി ചെയ്ത സെക്കന്റ് ഹാന്‍ഡ് കാറുകളുടെ എണ്ണം കുതിച്ചുയരുന്നു,കഴിഞ്ഞ വര്‍ഷം മാത്രം എത്തിയത് നാല് ലക്ഷം കാറുകള്‍ 

ഐറിഷ് വിപണിയിലെ ഇറക്കുമതി ചെയ്ത സെക്കന്റ് ഹാന്‍ഡ് കാറുകളുടെ എണ്ണം കുതിച്ചുയരുന്നു,കഴിഞ്ഞ വര്‍ഷം മാത്രം എത്തിയത് നാല് ലക്ഷം കാറുകള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണി കുതിച്ചുയരുന്നു. അഞ്ച്ലക്ഷത്തിലധികം സെക്കന്റ് ഹാന്‍ഡ് കാറുകളാണ് ഐറിഷ് വിപണിയിലെത്തുന്നിയിരിക്കുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന കാറുകളാണ് ഇവയില്‍ ഭൂരിഭാഗവും.

അയര്‍ലണ്ടിലെ പുതിയ കാറുകളെക്കാള്‍ ആളുകള്‍ക്ക് പ്രിയം ഇറക്കുമതി ചെയ്ത ഉപയോഗിച്ച കാറുകളോടാണ്. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകളെ ആകര്‍ഷിക്കുന്ന വിലയും ഏഞ്ചിന്‍ കപ്പാസിറ്റിയുമാണ് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ളത്.

2006 മുതല്‍ ഐറിഷ് വാഹനങ്ങള്‍ക്ക് വിപണി പിടിക്കാന്‍ കഴിയാതെ വരുന്നതായി വെഹിക്കിള്‍ ഹിസ്റ്ററി ആന്‍ഡ് ഡാറ്റ എക്സ്പേര്‍ട്ടായ കാര്‍ടെല്‍. അയര്‍ലണ്ട് വ്യക്തമാക്കുന്നു. 1999 മുതലുള്ള ഇറക്കുമതി ചെയ്ത കാറുകളെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം നാല് ലക്ഷത്തിലധികം സെക്കന്റ്
ഹാന്‍ഡ് കാറുകളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

Scroll To Top