Saturday December 03, 2016
Latest Updates

മോഷ്ടിച്ച കാറിന്റെ പരസ്യം ഡണ്‍ഡീലില്‍ കണ്ട് യുവതി വാങ്ങിയത് 4,300 യൂറോയ്ക്ക്; മോഷ്ടാവിനു തടവുശിക്ഷ

മോഷ്ടിച്ച കാറിന്റെ പരസ്യം ഡണ്‍ഡീലില്‍ കണ്ട് യുവതി വാങ്ങിയത് 4,300 യൂറോയ്ക്ക്; മോഷ്ടാവിനു തടവുശിക്ഷ

ഡബ്ലിന്‍:മോഷ്ടിച്ച കാര്‍ മറിച്ചുവിറ്റയാള്‍ക്കെതിരെ എട്ടുമാസം തടവു ശിക്ഷ വിധിച്ചു. ഡബ്ലിന്‍ സ്വേര്‍ഡ്‌സിലെ സെന്റ് ക്രോണന്‍സ് ഗ്രോവ് സ്വദേശിയായ സ്റ്റിവാര്‍ട്ട് ക്രോസ്ബി (45) നെയാണ് മോഷ്ടിച്ച കാര്‍ മറിച്ചുവിറ്റ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

4,300 യൂറോയ്ക്കാണ് ക്രോസ്ബീ, മോഷ്ടിച്ച ടൊയോട്ട വിറ്റ്‌സ് കാര്‍ യുവതിക്ക് ഡണ്‍ ഡീലില്‍ പരസ്യം ചെയ്ത് വിറ്റഴിച്ചത്. ഇടപാടിന്റെ സമയത്ത് യുവതിയുടെ സുഹൃത്ത് സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത കാറിന്റെ ഫോട്ടോയില്‍ പതിഞ്ഞ ക്രോസ്ബിയുടെ ഫോട്ടോയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ മോഷ്ടാവിനെ പിടികൂടാനായത്. കാര്‍ വിറ്റ് ലഭിച്ച കാശ് മരുന്ന് വാങ്ങിയ ഇനത്തില്‍ പണം കൊടുക്കാനുണ്ടായിരുന്ന മൂന്നാമതൊരാള്‍ക്ക് പണം കൈമാറിയെന്ന് ഗാര്‍ഡ മാര്‍ട്ടിന ഡ്രൂവിനോട് കോസ്ബീ മൊഴി നല്കി. ഇയാള്‍ക്കെതിരെ 25 കേസുകള്‍ നിലവിലുണ്ട്. 2014 നവംബറില്‍ സമാന കുറ്റം ചെയ്തതിനും പിടിയിലായതിനെ തുടര്‍ന്ന മുന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മോഷ്ടിച്ച കാര്‍ മറിച്ചുവിറ്റ കേസില്‍ പിടിയിലാകുന്നത്. സ്മാര്‍ട്ട് ഫോണിലെ ഫോട്ടോ മാത്രമാണ് അന്വേഷണം മുന്നോട്ടുപോകുന്നതിന് സഹായകമായത്. മറ്റു രേഖകള്‍ ഫൊറന്‍സിക് ടെസ്റ്റിനു വിധേയമാക്കിയെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. 
സംഭവത്തെ കുറിച്ച് ഗാര്‍ഡ പറയന്നതിങ്ങനെ: 
ഡണ്‍ ഡീലില്‍ ടൊയോട്ട കാറിന്റെ പരസ്യം കണ്ടാണ് യുവതിയും സുഹൃത്തും ക്രോസ്ബീയുമായി ബന്ധപ്പെടുന്നത്. കാര്‍ പാര്‍ക്കില്‍ വച്ചാണ് ഇവര്‍ കണ്ടുമുട്ടുന്ന്. സഹോദരന്റെ കാറാണ് ഇതെന്നും നോയല്‍ എന്നാണ് തന്റെ പേരെന്നുംപറഞ്ഞാണ് ക്രോസ്ബീ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിന്റെ എന്‍സിടിയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കൈമാറിയിട്ട് ടെസ്റ്റ് ഡ്രൈവിനായി കാറും നല്കി. പരസ്യത്തില്‍ 4,500 യൂറോയാണ് വില പറഞ്ഞിരുന്നതെങ്കിലും 4,300 യുറോയ്ക്ക് കച്ചവടം ഉറപ്പിച്ചു. കാറിന് ഒരു താക്കോല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് ചതിയില്‍പ്പെട്ടതായി മനസിലായത്. കാറിന്റെ രേഖകള്‍ വ്യാജമായിരുന്നു. ഉടന്‍ ക്രോസ്ബീയെ ഫോണില്‍ വിളിച്ചിട്ടും മറുപടി കിട്ടിയില്ല. തുടര്‍ന്നു ഗാര്‍ഡയില്‍ പരാതിപ്പെടുകയായിരുന്നു. 

Scroll To Top