Friday December 09, 2016
Latest Updates

യു.എസ്.സി നിര്‍ത്തലാക്കിയാല്‍ ടാക്സ് 600% വരെ കൂട്ടും:മുന്‍ തീരുമാനത്തില്‍ നിന്നും പിന്‍വലിയാന്‍ ഫിനഗേല്‍

യു.എസ്.സി നിര്‍ത്തലാക്കിയാല്‍ ടാക്സ് 600% വരെ കൂട്ടും:മുന്‍ തീരുമാനത്തില്‍ നിന്നും പിന്‍വലിയാന്‍ ഫിനഗേല്‍

ഡബ്ലിന്‍: ഫിനഗേല്‍ സഖ്യത്തിന്റെ മുന്‍ ധാരണ പ്രകാരം യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് (യു.എസ്.സി)പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്ന പക്ഷം പ്രോപ്പര്‍ട്ടി ടാക്സില്‍ 600% വര്‍ദ്ധനവ് വരുത്താനും, ഇതിനു പുറമെ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയ്ക്ക് വില കൂട്ടാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍. അതിനാല്‍ യു.എസ്.സി നിര്‍ത്തലാക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല എന്ന് ധനകാര്യ വകുപ്പിന്റെ രേഖയില്‍ പറയുന്നു. യു.എസ്.സിയില്‍ നിന്നും ലഭിക്കുന്ന റവന്യൂ കുറവ് നികത്താനാണ് മറ്റ് വഴികളിലൂടെ ടാക്സ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം. ധനകാര്യവകുപ്പ് മുന്നോട്ടു വയ്ക്കുന്ന നാല് പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്:

പ്രോപ്പര്‍ട്ടി ടാക്സ് ആറു മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ കൊമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടി സ്റ്റാംപ് ഡ്യൂട്ടി 1.75% വര്‍ദ്ധിപ്പിക്കുക, സ്റ്റാംപ് ഡ്യൂട്ടി 3% വര്‍ദ്ധിപ്പിക്കുക, ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 38% ആക്കി വര്‍ദ്ധിപ്പിക്കുക, ക്യാപിറ്റല്‍ അക്വിസിഷന്‍സ് ടാക്സ് 43% ആക്കുക എന്നീ വഴികളും ആലോചനയിലുണ്ട്.

രണ്ടാമത്തെ മാര്‍ഗമായി പെട്രോള്‍, ഡീസല്‍ വില 18% വര്‍ദ്ധിപ്പിക്കും. ബിയറിന് 1.50 യൂറോയും, ഹാഫ് ഗ്ലാസ് മദ്യത്തിന് 1 യൂറോയും എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുയും ചെയ്യും. ടൂറിസം മേഖലയിലെ വാറ്റ് (VAT) 13.5% ആക്കി വര്‍ദ്ധിപ്പിക്കാനും തീരുമാനമുണ്ട്.

മൂന്നാമത്തെ ഓപ്ഷനായി ഇന്‍കം ടാക്സ് 25% വര്‍ദ്ധിപ്പിക്കും. അവസാന ഓപ്ഷന്‍ കോര്‍പ്പറേഷന്‍ ടാക്സ് 12.5%ല്‍ നിന്നും 19.75% ആയി വര്‍ദ്ധിപ്പിക്കലാണ്.

Scroll To Top