Monday May 01, 2017
Latest Updates

ചൂട് മാറ്റാന്‍ 50 സെന്റിന് ഫാന്‍! പെന്നിസിന്റെ കച്ചവടം പൊടി പൊടിച്ചു

ചൂട് മാറ്റാന്‍ 50 സെന്റിന് ഫാന്‍! പെന്നിസിന്റെ കച്ചവടം പൊടി പൊടിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടുള്ള ദിനമായിരുന്നു ഇന്നലെ കടന്നു പോയത്. 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും താപനില ഉയര്‍ന്നത്.വാതിലുകളും ജനലുകളും തുറന്നിട്ട് വായൂ സഞ്ചാരം ഉറപ്പാക്കിയിട്ടും രാത്രി വളരെ വൈകിയും ചൂട് കുറഞ്ഞതേയില്ല.പലര്‍ക്കും ചൂടിന്റെ ആധിയില്‍ പുലര്‍ച്ചെയോടെയാണ് ഉറങ്ങാന്‍ കഴിഞ്ഞത്.

ഇതിനിടെ നേട്ടം കൊയ്തതാകട്ടെ ഐറിഷ് ക്ലോത്തിങ് കമ്പനിയായ പെന്നിസും. ചൂടിനെ അകറ്റാനായി വെറും 50 സെന്റിന് കുഞ്ഞു യുഎസ്ബി ഫാനുകള്‍ വിറ്റാണ് കമ്പനി ഇന്നലെ നേട്ടം കൊയ്തത്. 3.50 യൂറോ വിലയുണ്ടായിരുന്ന ഫാന്‍ ആദ്യം 1 യൂറോയ്ക്കും പിന്നീട് 50 സെന്റിനും വില്‍ക്കുകയായിരുന്നു. എയര്‍കണ്ടീഷനിങ് ഇല്ലാത്ത അനവധി പേര്‍ ഫാനിനെ ആശ്രയിക്കുന്നുണ്ട്. കംപ്യൂട്ടറിലെ പ്ലഗിലോ കുത്തി യുഎസ്ബി ഫാന്‍ ചാര്‍ജ്ജ് ചെയ്യാം.

താപനില ഇനിയും കൂടുമെന്നാണ് ആശങ്ക.പെന്നിസിന്റെ ഫാന്‍ വാങ്ങിയില്ലെങ്കിലും ഒരു കുഞ്ഞു ഫാന്‍ വാങ്ങാമെന്ന തീരുമാനത്തിലാണ് ചിലരെങ്കിലും.

Scroll To Top