Monday January 23, 2017
Latest Updates

അടുത്ത വര്‍ഷം വിരമിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട്

അടുത്ത വര്‍ഷം വിരമിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട്

2016ല്‍ റിയോ ഡി ജെനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട്.

ഇത് തന്റെ അവസാന ഒളിമ്പിക്‌സ് ആയിരിക്കും. രാജ്യത്തിനായി കഴിവിന്റെ പരമാവധി സംഭാവന നല്‍കും. വളരെ ആവേശത്തോടെയാണ് റിയോ ഒളിമ്പിക്‌സിനായി കാത്തിരിക്കുന്നതെന്നും ഇരുപത്തെട്ടുകാരനായ ബോള്‍ട്ട് പറയുന്നു.

ഇത്തവണ ‘ട്രിപ്പിള്‍ ട്രിപ്പിള്‍’ നേട്ടത്തിനാണ് ജമൈക്കന്‍ താരം ലക്ഷ്യമിടുന്നത്. 100 മീറ്റര്‍, 200 മീറ്റര്‍, 4X100 മീറ്റര്‍ റിലേ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടുക എന്ന ലക്ഷ്യത്തോടെയാണ് വരവെന്ന് ചരിത്രത്തിലെ എറ്റവും മികച്ച സ്പ്രിന്റര്‍ വ്യക്തമാക്കുന്നു. 2008, 2012 ഒളിമ്പിക്‌സുകളില്‍ ഈ മൂന്ന് വിഭാഗങ്ങളില്‍ സ്വര്‍ണം ബോള്‍ട്ടിനായിരുന്നു.

 

Scroll To Top