Friday December 09, 2016
Latest Updates

ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫിസുകള്‍ ഉപയോഗരഹിതമാകുന്നുവെന്ന് പഠനം

ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫിസുകള്‍ ഉപയോഗരഹിതമാകുന്നുവെന്ന് പഠനം

ഡബ്ലിന്‍:പോസ്റ്റ് ഓഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതു മൂലം ആശയവിനിമയരംഗത്ത് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. സംരംഭകനായ ബോബികെറിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

രാജ്യത്ത് പോസ്റ്റ് ഓഫീസുകളുടെ എണ്ണത്തിനാനുപാതികമായി ഉപയോഗം നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.1,140 പോസ്റ്റ് ഓഫീസുകളാണ് അയര്‍ലണ്ടിലുള്ളത്. എന്നാല്‍ ആകെ കത്തിടപാടുകളുടെ മൂന്നില്‍ രണ്ടും നടക്കുന്നത് 300 പോസ്റ്റ് ഓഫീസുകള്‍ വഴിയാണ്. മറ്റ് 48% പോസ്റ്റ് ഓഫീസുകളിലായി ആകെ നടക്കുന്നത് 12% ഇടപാടുകള്‍ മാത്രമാണ്. പോസ്റ്റ് ഓഫീസുകളെ ധനകാര്യ സ്ഥാപനങ്ങളാക്കി മാറ്റിയാല്‍ കൂടുതല്‍ അതിജീവിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അയര്‍ലണ്ടിന്റെ ഗ്രാമീണ ഭാഗങ്ങളില്‍ ബാങ്കുകള്‍ പിന്‍വലിക്കപ്പെട്ടതോടെ ഉണ്ടായ വിടവുകള്‍ നികത്താന്‍ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്താമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. വാഹന നികുതി, എച് എസ് ഇ പേമെന്റ്, പരീക്ഷാ ഫീസടവ് എന്നിങ്ങനെ നിരവധി സേവനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസുകള്‍ പ്രയോജനപ്പെടുത്താനാവും.

Scroll To Top