Thursday December 08, 2016
Latest Updates

അയര്‍ലണ്ട് ഇന്ത്യയെ ഏറ്റവും പിന്നിലാക്കിയ ഒരേ ഒരു വിശേഷം !

അയര്‍ലണ്ട് ഇന്ത്യയെ ഏറ്റവും പിന്നിലാക്കിയ ഒരേ ഒരു വിശേഷം !

ലോകത്ത് ഏറ്റവുമധികം കലോറി അകത്താക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ടുകാരും. ഇന്ത്യയാണ് ഏറ്റവും പിന്നില്‍.

യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം കലോറി അകത്താക്കുന്ന രാജ്യം ബെല്‍ജിയം ആണ്; ദിവസേന ശരാശരി 2,580 കലോറിയാണ് ഒരു ബെല്‍ജിയംകാരന്‍ അകത്താക്കുന്നത്. അയര്‍ലണ്ടില്‍ ഇത് ശരാശരി 2,307 ആണ്- പട്ടികയില്‍ 12ാം സ്ഥാനം. ഇന്ത്യയാണ് ഏറ്റവും പിന്നില്‍ 54ാം സ്ഥാനത്ത്; ശരാശരി വെറും 761. ലോകത്തിന്റെ ശരാശരി 1,398 ആണ്.

റെഡ് മീറ്റ്, ബേക്ക്ഡ് ഗുഡ്സ് എന്നിവ ധാരാളമായി ഉപയോഗിക്കുന്നതാണ് അയര്‍ലണ്ടിന് മുന്‍നിരയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം. കാനഡ, യുഎസ്, യുകെ എന്നിവിടങ്ങലിലെയും സ്ഥിതി സമാനമാണ്. എന്നാല്‍ നൂഡില്‍സ്, അരി, ധാന്യങ്ങള്‍ എന്നിവയാണ് ഏഷ്യയുടെ ശീലമെന്നതിനാല്‍ ഇവിടങ്ങളില്‍ കലോറിയില്‍ കുറവ് സംഭവിക്കുന്നു.

യൂറോപ്പില്‍ ഏറ്റവുമധികം റെഡ്മീറ്റ് ഉപയോഗിക്കുന്ന രാജ്യവും അയര്‍ലണ്ടാണ്. അതേസമയം രാജ്യത്ത് പൊണ്ണത്തടി കൂടുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. 1996ല്‍ 43% പേരായിരുന്നു പൊണ്ണത്തടിയുള്ളവരെങ്കില്‍ 2015 ആകുമ്പോഴേക്കും ഇത് 51% ആയി ഉയര്‍ന്നു.

Scroll To Top