Sunday December 17, 2017
Latest Updates

ഭീകരാക്രമണഭീഷണി:യൂറോപ്പിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഭീകരാക്രമണഭീഷണി:യൂറോപ്പിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഡബ്ലിന്‍ :യൂറോപ്പിലെമ്പാടുമുള്ള യു.എസ് പൗരന്മാര്‍ക്ക് യു.എസ്. സര്‍ക്കാര്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി.ഭൂഖണ്ഡത്തില്‍ അടിക്കടിയണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള ഈ നിര്‍ദേശം.ഫ്രന്‍സ്,റഷ്യ,സ്വീഡന്‍,യു.കെ എന്നിവിടങ്ങില്‍ അടുത്തകാലത്തുണ്ടായ ആക്രമണ സംഭവങ്ങള്‍ ജാഗ്രതാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.അല്‍-ഖൈ്വദയ്ക്ക് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള കഴിവുണ്ടെന്ന് ഓര്‍മിക്കണം.

ഇതിനു മുമ്പ് പുറപ്പെടുവിച്ച ശീതകാല അവധിക്കാലത്തെ ജാഗ്രതാ മുന്നറിയിപ്പിന്റെ കാലാവധി ഫെബ്രുവരിയിലാണ് പൂര്‍ത്തിയായത്.ഏതെങ്കിലും പ്രത്യേക സംഭവങ്ങള്‍ മുന്നില്‍ക്കണ്ടല്ല സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ ഒന്നുവരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.ആരാധനാലയങ്ങള്‍ പാര്‍ക്കുകള്‍,എയര്‍പോര്‍ട്സ് പോലുള്ള കേന്ദ്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ കരുതിയിരിക്കാനാണ് ഓര്‍മ്മിപ്പിക്കുന്നത്.

ഇതിനിടെ ഭീകരപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്ന് യുവതികളെ കിഴക്കന്‍ ലണ്ടനില്‍ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് പോലിസ് അറിയിച്ചു

Scroll To Top