Sunday December 04, 2016
Latest Updates

യു.എസ് വിസയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍; ഐറിഷ് വിനോദസഞ്ചാരികള്‍ക്ക് തിരിച്ചടി

യു.എസ് വിസയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍; ഐറിഷ് വിനോദസഞ്ചാരികള്‍ക്ക് തിരിച്ചടി

ഡബ്ലിന്‍: യു.എസിലേയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഐറിഷ് വിനോദ സഞ്ചാരികള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ വിസ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുന്നു. ഏപ്രില്‍ 1 മുതല്‍ വാലിഡിറ്റി ഉള്ള വിസ ഉണ്ടായിരുന്നാലും യാത്രക്കാര്‍ ബയോമെട്രിക് അല്ലെങ്കില്‍ ഇപാസ്‌പോര്‍ട്ട് കയ്യില്‍ കരുതാത്തപക്ഷം യു.എസില്‍ കടക്കാന്‍ കഴിയില്ല. ഇല്‌ക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ഇ.എസ്.ടി.എ) ഉള്ള ഐറിഷ്‌കാര്‍ക്കും പുതിയ നിയന്ത്രണം ബാധകമാണ്. യൂറോപ്പിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഡബ്ലിനിലെ യു.എസ് എംബസി തങ്ങളുടെ വെസൈറ്റില്‍ ഇപ്രകാരം പറയുന്നു: ‘വിസ വേവിയര്‍ പ്രോഗ്രാം (വി.ഡബ്ല്യു.പി) വഴി യു.എസിലേയ്ക്ക് പോകാനാഗ്രഹിക്കുന്ന അയര്‍ലണ്ടുകാര്‍ 2016 ഏപ്രില്‍ 1 മുതല്‍ വാലിഡിറ്റിയുള്ള ഇല്‌ക്ട്രോണിക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കരുതിയിരിക്കണം. അല്ലെങ്കില്‍ യു.എസ് എംബസിയോ കോണ്‍സുലേറ്റോ നല്‍കുന്ന വാലിഡ് നോണ്‍ ഇമ്മിഗ്രന്റ് വിസ ഉണ്ടായിരിക്കണം.’

അതേസമയം യു.എസിന്റെ പുതിയ തീരുമാനത്തിനെതിരെ പലരും സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.ആവശ്യത്തിനു സമയം നല്‍കാതെ നടപ്പാക്കിയ നിയമം വിനോദ സഞ്ചാരികളോടുള്ള വഞ്ചനയാണ് എന്നാണ് പൊതു അഭിപ്രായം.മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അമേരിക്കയിലേയ്ക്ക് ഹോളി ഡേ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.ഇവര്‍ക്ക് പരിമിതമായ സമയത്തിനുള്ളില്‍ ഇ പാസ്‌പോര്‍ട്ട് ലഭിക്കുമോ എന്നുള്ള ആശങ്കയാണ് പ്രതിഷേധം ഉയരാനുള്ള കാരണം

Scroll To Top