Monday July 24, 2017
Latest Updates

അയര്‍ലണ്ടിനെതിരെ അമേരിക്കന്‍ നീക്കം ഭയാനകമാവും,കോര്‍പ്പറേറ്റ് ടാക്‌സ് ഒറ്റയടിയ്ക്ക് പകുതിയിലും താഴെയാക്കി വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്ക

അയര്‍ലണ്ടിനെതിരെ അമേരിക്കന്‍ നീക്കം ഭയാനകമാവും,കോര്‍പ്പറേറ്റ് ടാക്‌സ് ഒറ്റയടിയ്ക്ക് പകുതിയിലും താഴെയാക്കി വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്ക

ഡബ്ലിന്‍ :കോര്‍പ്പറേറ്റ് ടാക്സുകള്‍ 15 ശതമാനമായി വെട്ടിക്കുറച്ച് അമേരിക്ക സാമ്പത്തികഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിടുമെന്ന് ട്രംപ് ഭരണകൂടം.നിലവിലുള്ള 35 ശതമാനത്തില്‍ നിന്നും 15ലേക്കുള്ള കുറവ് അമേരിക്കയില്‍ നിന്നും,കോര്‍പ്പറേറ്റ് ടാക്‌സ് ഭയന്ന് പുറത്തു പോകുന്ന വന്‍ കമ്പനികളെ തിരിച്ചു കൊണ്ടുവരാനുള്ള ആദ്യപടിയായാണ്.

ട്രംപിന്റെ ഭരണകൂടം നേരത്തേതന്നെ നികുതി 15 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നതാണ്, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കുറയ്ക്കലാണ് ഇത്.സാമ്പത്തിക കമ്മി ഉയര്‍ത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ കോണ്‍ഗ്രസില്‍ ചില റിപ്പബ്ലിക്കന്മാരില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായി.അതാണ് ഇത് വൈകിയത്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറയ്ക്കലാണ് ഇതെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മന്‍ചിന്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ കോര്‍പറേറ്റ് നികുതി വാണിജ്യ വരുമാനത്തിന്മേല്‍ 12.5ശതമാനവും വാണിജ്യേതര വരുമാനത്തിന്മേല്‍ 25 ശതമാനവുമാണ്.നികുതി വെട്ടിക്കുറയ്ക്കുകയെന്നത് ട്രംപിന്റെ ഇലക്ഷന്‍ പ്രചാരണത്തിന്റെ മുഖ്യ തന്ത്രങ്ങളായിരുന്നു.വൈറ്റ്ഹൗസില്‍ നിന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ ഇനിയുമുണ്ടാകുമെന്ന പത്രവാര്‍ത്തകളെ മന്‍ചിന്‍ തള്ളിക്കളഞ്ഞില്ല.

ബിസിനസ് നികുതി 15 ശതമാനമാക്കുമെന്നും മന്‍ചിന്‍ പറഞ്ഞു.റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിലൂടെ പരിഷ്‌കാരങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാനാകും.അടുത്ത സമ്മറിനു മുമ്പ് പരിഷ്‌കാരങ്ങള്‍ നടപ്പാകുമെന്നു കരുതുന്നു.ഞങ്ങള്‍ കഠിനാധ്വാനത്തിലാണ്.ട്രംപിന്റെ ആദ്യ നൂറുദിനത്തിന്റെ നേട്ടങ്ങള്‍ നടപ്പാക്കുന്നതിനായി മന്‍്ചിന്‍ പറഞ്ഞു

കോര്‍പറേറ്റ് നിരക്കുകള്‍ പതിനഞ്ച് ശതമാനമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അയര്‍ലണ്ടിന് കനത്ത വെല്ലുവിളിയാകുമെന്ന് ഐബക് ചൂണ്ടിക്കാട്ടുന്നു.ട്രംപിന്റെ ഭരണകൂടം നൂറ് ദിനത്തിലേക്കെത്തുന്ന ഈ വേളയില്‍ കൂടുതല്‍ സാമ്പത്തിക ‘യുദ്ധ പ്രഖ്യാപനങ്ങള്‍’ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്.അയര്‍ലണ്ടിന്റെ സാമ്പത്തികമേഖലയെ തകര്‍ക്കാന്‍ അമേരിക്കന്‍ നീക്കം കാരണമാകും.

‘ഏതാനും വര്‍ഷങ്ങളായി അമേരിക്ക അയര്‍ലണ്ടിനെതിരെ നടത്തുന്ന നീക്കങ്ങളിലൊന്നുമാത്രമാണ് ഇപ്പോഴത്തെ നികുതി വെട്ടിക്കുറച്ച നടപടി.15 ന്റെ ആനുകൂല്യങ്ങളോടെ മുന്‍കാല വെല്ലുവിളികളെ അതിജീവിച്ച് അന്താരാഷ്ട്രതലത്തില്‍ മുന്‍നിരക്കാരാവാന്‍ ഐറീഷ് ബിസിനസ്സ് മാതൃകകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.വേറിട്ട വികസന മാതൃകകളിലൂടെയാണ് അയര്‍ലണ്ടിന്റെ ബിസിനസ് രംഗം മുന്നേറിയത്.’ ഐബെക് നയ-പൊതുകാര്യ ഡയറക്ടര്‍ഫെര്‍ഗല്‍ ഒ ബ്രയന്‍ പറഞ്ഞു.

അമേരിക്കയുടെ നികുതി വെട്ടിക്കുറയ്ക്കല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ധാരാളം തടസ്സങ്ങളെ നമുക്ക് നേരിടേണ്ടി വന്നേക്കാം.അയര്‍ലണ്ടില്‍ നിക്ഷേപിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ കൊഴിഞ്ഞു പോക്ക് ഭയാശങ്കകളോടെ മാത്രമേ കാണാനാവൂ.

എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ കാര്യമായ തൊഴില്‍ അവസരങ്ങള്‍ അയര്‍ലണ്ടില്‍ സൃഷ്ട്ടിക്കുന്നില്ലെന്നും,വരുമാന നഷ്ടം മാത്രമേ രാജ്യത്തിന് സംഭവിക്കാന്‍ പോകുന്നുള്ളൂ എന്നുമാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

.

Scroll To Top