Thursday December 08, 2016
Latest Updates

അമേരിക്കന്‍ സൈനീക വിമാനങ്ങള്‍ക്ക് അയര്‍ലണ്ടില്‍ എന്താണ് കാര്യം?

അമേരിക്കന്‍ സൈനീക വിമാനങ്ങള്‍ക്ക് അയര്‍ലണ്ടില്‍ എന്താണ് കാര്യം?

ഡബ്ലിൻ:അമേരിക്കന്‍ നിരീക്ഷണ വിമാനം എന്തിനാണ് അയര്‍ലണ്ടിന് മുകളില്‍ അനാവശ്യമായി  പറക്കൽ  നടത്തിയത് എന്ന് ചോദ്യം ഉയരുന്നു.അമേരിക്കയുടെ നേവി ബോയിംഗ് ഇ3 സെന്‍ട്രി വിമാനം കോര്‍ക്കിനും,ഡബ്ലിനും,ഷാനനും  ഇടയില്‍ പറന്ന് നിരീക്ഷണം നടത്തിയത് 5 മണിക്കൂറുകളാണ്!.

വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, ആയുധങ്ങള്‍ ഇല്ലാത്ത കാര്‍ഗോ മാത്രം വഹിക്കുന്ന വിമാനങ്ങള്‍ക്കാണ് മുന്‍കൂട്ടി അറിയിക്കാതെ പറക്കാന്‍ അനുവാദം ലഭിക്കുന്നത്. അത്തരം 13 ഫ്‌ലൈറ്റുകള്‍ ആണ് ആഗസ്റ്റില്‍ നടന്നത്. വലിയ തോതിലുള്ള വിമാന സഞ്ചാരമുള്ള സ്ഥലമാണ് അയര്‍ലണ്ടിന്റെ ആകാശം. ഇതില്‍ 75 ശതമാനം അമേരിക്കന്‍ സൈനിക വിമാനങ്ങളും ഉള്‍പ്പെടുന്നു.
എന്നാല്‍ ചൊവ്വാഴ്ച ഉപയോഗിക്കപ്പെട്ട വിമാനത്തിന്റെ സ്വഭാവമാണ് പുതിയ ചോദ്യങ്ങള്‍ക്ക് വഴിവെച്ചത്.ആകാശത്തെ ചാരക്കണ്ണ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഈ വിമാനം അമേരിക്കന്‍ കാള്‍ പവര്‍ പ്രൊജക്ഷന്റെ,ആജ്ഞകള്‍ നല്‍കപ്പെടുന്ന കേന്ദ്രം കൂടിയാണ്. ഇത് ഒരു പരിശീലന വിമാനമാകാം എന്നും ത്രികോണാകൃതിയില്‍ പറന്നത് പരിശീലനത്തിന്റെ ഭാഗമാകാമെന്നുമാണ് സുരക്ഷാ വിദഗ്ധനായ ടോം ക്ലോണന്‍ അഭിപ്രായപ്പെടുന്നത്.
അടുത്തയിടെ റഷ്യന്‍ ബോംബറുകളും ഇതു വഴി പറന്നിന്നുണ്ടെന്നും, ഇത്തരം സന്ദര്‍ശകര്‍ അടുത്ത കാലത്ത് അനുവദിക്കപ്പെടാറുണ്ടെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്. എന്തായാലും 27,000 അടി ഉയരത്തില്‍ കുറേമണിക്കൂറുകള്‍ പറന്നതിനു പിന്നില്‍ എന്തോ വിശേഷമായ കാരണങ്ങള്‍ ഒളിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് വിദഗ്ദ്ധാഭിപ്രായം.
Scroll To Top