Thursday July 27, 2017
Latest Updates

സിറിയ പ്രശ്നം: യുഎസിനെതിരെ തിരിച്ചടിക്കാനൊരുങ്ങി റഷ്യയും ഇറാനും

സിറിയ പ്രശ്നം: യുഎസിനെതിരെ തിരിച്ചടിക്കാനൊരുങ്ങി റഷ്യയും ഇറാനും

ടെഹ്റാന്‍ :സിറിയയില്‍ ഇനിയും സൈനിക ഇടപെടലുകള്‍ നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് റഷ്യയും ഇറാനും. ട്രംപ് ‘ചുവപ്പു വര’ കടന്നിരിക്കുകയാണെന്നും ഇരു രാജ്യങ്ങളും മുന്നറിയിപ്പു നല്‍കി. സിറിയന്‍ എയര്‍ ബേയില്‍ കഴിഞ്ഞ ദിവസം യുഎസ് മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയും ഇറാനും ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ കഴിയുമെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും റഷ്യന്‍,ഇറാനിയന്‍ സൈന്യം നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ പക്ഷ ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്നു

ഇതോടെ ലോകം വീണ്ടും യുദ്ധത്തിന് സാക്ഷിയാകേണ്ടി വരുമെന്ന ഭയം വര്‍ദ്ധിച്ചിരിക്കുകയാണ്. അതേസമയം സിറിയയ്ക്ക് അധിക പിന്തുണ നല്‍കുന്ന കാര്യം ബ്രിട്ടിഷ് രാഷ്ട്രീയ നേതാവായ ബോറിസ് ജോണ്‍സണ്‍ ഇറ്റലിയില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ നിരാകരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. യുകെ അമേരിക്കയുടെ നിഴലിലാണെന്ന് നേരത്തെ റഷ്യന്‍ പക്ഷം വിമര്‍ശിച്ചിരുന്നു.

Scroll To Top