Saturday April 21, 2018
Latest Updates

ഇത്രകാലം ദുഷിച്ചു പറഞ്ഞ ട്രംപിനെ സ്തുതിച്ചു പറയാന്‍ ഐറിഷുകാര്‍!

ഇത്രകാലം ദുഷിച്ചു പറഞ്ഞ ട്രംപിനെ സ്തുതിച്ചു പറയാന്‍ ഐറിഷുകാര്‍!

മേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കാലം മുതല്‍ ഇത്രയും കാലം ദുഷിച്ചു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്തുതിച്ചു പറയാന്‍ ഐറിഷുകാര്‍. ട്രംപിനെ അയര്‍ലണ്ട് സന്ദര്‍ശിക്കാനായി ക്ഷണിച്ച പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് അയര്‍ലണ്ടിലെ ജനങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് കെന്നി ട്രംപിനെ അയര്‍ലണ്ടിലേയ്ക്ക് ക്ഷണിച്ചത്. താന്‍ പ്രസിഡന്റായിരിക്കുന്നതിനിടെ തന്നെ അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്ന് ട്രംപ് മറുപടി നല്‍കുകയും ചെയ്തു.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ട്രംപ് ഒരു മധ്യസ്ഥനാവണമെന്നും കെന്നി അഭ്യര്‍ഥിച്ചിട്ടുണ്ട്.

ക്ലെയര്‍ ബയണ്‍ ലൈവും അമരാഷ് റിസര്‍ച്ച് പോളും ശേഷം നടത്തിയ സര്‍വേയില്‍ കെന്നിയുടെ തീരുമാനത്തെ ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കുന്നതായാണ് കണ്ടെത്തിയത്. 18 വയസ്സിനുമേല്‍ പ്രായമുള്ള 1,000 പേര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 63% പേരും കെന്നിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി പറഞ്ഞു. പിന്തുണയ്ക്കുന്നില്ല എന്ന് പറഞ്ഞത് 26% പേരാണ്. 11% പേര്‍ ‘അറിയില്ല’ എന്ന് അഭിപ്രായം രേഖപ്പെടുത്തി. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കെന്നി തന്നെ അയര്‍ലണ്ടിനെ നയിക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത 24% പേര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മറ്റ് നേതാക്കള്‍ക്ക് കിട്ടിയ പിന്തുണ ഇങ്ങനെ: സൈമണ്‍ കോവനെയ്ക്ക് 14%, ലിയോ വരേദകര്‍ക്ക് 20%. 42% പേര്‍ ‘അറിയില്ല’ എന്നും പ്രതികരിച്ചു.

Scroll To Top