Tuesday April 25, 2017
Latest Updates

യുഎസ് പ്രസിഡണ്ട് സ്ഥാനം: ടിവി റേറ്റിങ്ങില്‍ ട്രംപ് മുന്‍പില്‍

യുഎസ് പ്രസിഡണ്ട് സ്ഥാനം: ടിവി റേറ്റിങ്ങില്‍ ട്രംപ് മുന്‍പില്‍

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മികച്ച് ടിവി റേറ്റിങ്. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ നല്‍കിയ ശേഷം ട്രംപ് നടത്തിയ പ്രസംഗം ടിവിയില്‍ വീക്ഷിച്ചത് 32.2 മില്ല്യണ്‍ പേരാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റന്റെ നോമിനേഷന് ശേഷമുള്ള പ്രസംഗം വീക്ഷിച്ചത് 29.8 മില്ല്യണ്‍ ജനങ്ങളാണ്.

അതേസമയം ഇരു പാര്‍ട്ടികളും നാടൊട്ടുക്കും പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഫിലാഡല്‍ഫിയയില്‍ നടന്ന റാലിക്കിടെ ഹിലരി, ട്രംപിനുനേരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ട്രംപ് അമേരിക്കയ്ക്ക് പാപ്പരത്വമല്ലാതെ മറ്റൊന്നും കൊണ്ടുവരില്ല എന്ന് ഹിലരി പറഞ്ഞു. കൂടാതെ താന്‍ പ്രസിഡന്റാകുന്ന പക്ഷം തൊഴില്‍, ഇന്‍ഫ്രാസ്ട്രചര്‍, ടെക്നോളജി, ഊര്‍ജ്ജം, ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ആദ്യ നൂറു ദിവസത്തിനകം തന്നെ നിക്ഷേപങ്ങള്‍ നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഹിലരിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് ട്രംപും തിരിച്ചടിച്ചു.

Scroll To Top