Monday July 24, 2017
Latest Updates

കൂസലില്ലാതെ ഉത്തര കൊറിയ: അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനെ മുക്കും, ജപ്പാന്‍ കപ്പലുകള്‍ അമേരിക്കയ്ക്കൊപ്പം ചേര്‍ന്നു

കൂസലില്ലാതെ ഉത്തര കൊറിയ: അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനെ മുക്കും, ജപ്പാന്‍ കപ്പലുകള്‍ അമേരിക്കയ്ക്കൊപ്പം ചേര്‍ന്നു

പ്യോങാങ്:പസഫിക് തീരത്തു നിലയുറപ്പിച്ചിരിക്കുന്ന കാള്‍ വിത്സണ്‍ എന്ന അമേരിക്കന്‍ വിമാനവാഹനിക്കപ്പലിനെ മുക്കുമെന്ന് വടക്കന്‍ കൊറിയ.ജപ്പാന്‍ നാവികസേനയുടെ രണ്ട്കപ്പലുകളും യുഎസ് വിമാനവാഹിനിക്കൊപ്പം ചേര്‍ന്നതിനെ തുടര്‍ന്നാണ് കൊറിയയുടെ മുന്നറിയിപ്പ്.ഇപ്പോള്‍ ജപ്പാന്റെ രണ്ടു യുദ്ധക്കപ്പലുകളും കാള്‍ വിന്‍സണിനൊപ്പമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം.

കാള്‍ വിന്‍സണിനെ തകര്‍ത്ത് സൈനിക ശക്തി തെളിയിക്കണമെങ്കില്‍ അതിനും മടിക്കില്ലെന്നാണ് ഉത്തര കൊറിയിയുടെ ഭീഷണി. ഒറ്റ ആക്രമണത്തില്‍ത്തന്നെ അമേരിക്കയുടെ കപ്പല്‍ പസഫിക്കില്‍ മുക്കാന്‍ തങ്ങളുടെ സൈന്യത്തിനാവുമെന്ന് ഉത്തര കൊറിയയുടെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപ്പത്രം റോഡോങ് സിന്‍മുണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുടെ ഏഷ്യന്‍ സഖ്യകക്ഷികള്‍ നേരിടുന്ന ഭീഷണിയുടെയും ഉത്തരകൊറിയയുടെ ആണവ-മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് കൊറിയന്‍ തീരത്തേക്ക് നീങ്ങാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ,സ്ട്രൈക്കര്‍ ഗ്രൂപ്പായ യുഎസ്എസ് കാള്‍ വിന്‍സണിന് നിര്‍ദേശം നല്‍കിയത്. ‘ഒരൊറ്റ ആക്രമണത്തില്‍ത്തന്നെ അമേരിക്കയുടെ ആണവവേധ വിമാനവാഹിനിയെ ഞങ്ങള്‍ തകര്‍ക്കും.യഥാര്‍ഥ സൈനിക ശക്തിയുടെ കരുത്ത് അമേരിക്കയെ ബോധ്യപ്പെടുത്തും.-ഭരണകക്ഷിയായ റൂളിങ് വര്‍ക്കേഴ്സ് പാര്‍ടിയുടെ മുഖപത്രം ദ റോഡോങ് സിന്‍മുന്‍ വെല്ലുവിളിക്കുന്നു.ദക്ഷിണകൊറിയയ്ക്ക് അമേരിക്ക ഉന്നത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top