Tuesday December 06, 2016
Latest Updates

അമേരിക്കയുടെ പ്രധാന നിക്ഷേപ രാജ്യമായി അയര്‍ലണ്ട്

അമേരിക്കയുടെ പ്രധാന നിക്ഷേപ രാജ്യമായി അയര്‍ലണ്ട്

ഡബ്ലിന്‍: അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപരാജ്യമായി അയര്‍ലണ്ട് മാറുന്നു. അമേരിക്കയിലെ പ്രധാന ദിനപത്രങ്ങളി ലൊന്നായ വാള്‍സ്ട്രീറ്റ് ഗ്ലോബല്‍ എക്കണോമിക്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ടിന്റെ നേതൃത്വത്തിലാണ് അമേരിക്കയ്ക്കും അയര്‍ലണ്ടിനും ഇടയില്‍ വ്യാപാര ബന്ധം ഊട്ടിഉറപ്പിക്കുന്നത്.

കഴിഞ്ഞ ഒന്‍പത് മാസത്തിനുളളില്‍ യൂറോപ്പില്‍ 115 ബില്യണ്‍ ഡോളറാണ് അമേരിക്ക നിക്ഷേപിച്ചത്. ആഗോള വ്യാപകമായുളള അമേരിക്കന്‍ നിക്ഷേപത്തിന്റെ 19 ശതമാനം വരുമിത്. ഇതില്‍ 42 ശതമാനവും (37 ബില്യണ്‍ ഡോളര്‍) അമേരിക്ക നിക്ഷേപിച്ചിരിക്കുന്നത് അയര്‍ലണ്ടിലാണ്. 

അമേരിക്കന്‍ നിക്ഷേപം അയര്‍ലണ്ടില്‍ ധാരാളം തൊഴിലവസരങ്ങള്‍ സ്രൃഷ്ടിക്കുമെന്നും അയര്‍ലണ്ടിന്റെ ഭാവി പ്രശോഭിതമാക്കുമെന്നും വാള്‍സ്ട്രീറ്റ് ഗ്ലോബല്‍ എക്കണോമിക്‌സ് ലേഖകന്‍ ജോസഫ് പി ക്വന്‍ട്ടന്‍ പറയുന്നു.

അമേരിക്കന്‍ നിക്ഷേപത്തിന് അയര്‍ലന്‍ഡില്‍ അടിസ്ഥാന സൗകര്യവികസനം, വിദഗ്ദ തൊഴിലാളികള്‍, ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടിയോടുളള ബഹുമാനം തുടങ്ങിയ കാര്യങ്ങളില്‍ അയര്‍ലണ്ട് കുറച്ച കൂടി മെച്ചപ്പെടണമെന്ന് ലേഖനത്തില്‍ പറയുന്നു. ബഹുരാഷട്ര കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയും കൂടുതല്‍ ആകര്‍ഷകമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

Scroll To Top