Friday January 20, 2017
Latest Updates

അമേരിക്കയില്‍ കോളജ് കാമ്പസില്‍ വെടിവെപ്പ് :13 പേര്‍ മരിച്ചു,20 പേര്‍ ഗുരുതരാവസ്ഥയില്‍ 

അമേരിക്കയില്‍ കോളജ് കാമ്പസില്‍ വെടിവെപ്പ് :13 പേര്‍ മരിച്ചു,20 പേര്‍ ഗുരുതരാവസ്ഥയില്‍ 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ റോസ്ബര്‍ഗിലെ ഉംക്വാ കമ്മ്യൂണിറ്റി കോളജ് കാമ്പസില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ അമേരിക്കന്‍ സമയം രാവിലെ 10.30നാണ് സംഭവം.
കോളജ് കാമ്പസില്‍ കടന്ന 20 വയസുകാരനായ അക്രമി വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ നിരയായി നിര്‍ത്തി മതം ഏതാണെന്ന് ഓരോരുത്തരോടും ചോദിച്ച ശേഷം വെടിവെയ്ക്കുകയായിരുന്നു.
അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോര്‍ട്ട്‌ലാന്റില്‍ നിന്നും 281കിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാമീണ മേഖലയായ ഓറഗോണിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് ഉംക്വാ കോളജില്‍ പഠിക്കുന്നത്

കാമ്പസ് വിട്ടു പോകുന്ന വിദ്യാർഥികൾ

കാമ്പസ് വിട്ടു പോകുന്ന വിദ്യാർഥികൾ

 

പോലിസ് പരിശോധന നടത്തുന്നു

പോലിസ് പരിശോധന നടത്തുന്നു

 

Scroll To Top