Friday July 28, 2017
Latest Updates

അമേരിക്കയിലെ മിഷിഗണിലുണ്ടായ വെടിവയ്പ്പില്‍ ആറ് മരണം

അമേരിക്കയിലെ മിഷിഗണിലുണ്ടായ വെടിവയ്പ്പില്‍ ആറ് മരണം

ഷിക്കാഗോ : അമെരിക്കയിലെ മിഷിഗണിലുണ്ടായ വെടിവയ്പ്പില്‍ ആറ് മരണം. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ അക്രമിയാണ് വെടിവയ്പ്പ് നടത്തിയത്. നാലു പേര്‍ റെസ്റ്റോറന്റിലും രണ്ടുപേര്‍ കാര്‍ ഷോപ്പിലുമാണ് മരിച്ചത്. നീല ഷെവര്‍ലിയറ്റ് കാറിലെത്തിയ അമ്പതുകാരനു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ക്രാക്കര്‍ ബാരല്‍ റെസ്റ്റോറന്റ്, ഫോര്‍ഡ് ഷോറൂം, ഫ്‌ലാറ്റ് എന്നീ
മൂന്നിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. നേരത്തെ നഗരത്തിലെ പാര്‍ക്കിങ് സ്ഥലത്ത് വെടിവയ്പ്പ് ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചനകള്‍.

Scroll To Top