Tuesday December 06, 2016
Latest Updates

ഹിലറിയുടെ ക്യാംപെയ്ന്‍ സംഘം റീകൗണ്ടില്‍ പങ്കെടുക്കും

ഹിലറിയുടെ ക്യാംപെയ്ന്‍ സംഘം റീകൗണ്ടില്‍ പങ്കെടുക്കും

ന്യൂയോര്‍ക്ക് :വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് നടക്കുന്ന വോട്ട് റീകൗണ്ടിങ്ങില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലറി ക്ലിന്റന്റെ ക്യാംപെയ്ന്‍ സംഘം പങ്കെടുക്കും. നവംബര്‍ 8ന് നടന്ന ഇലക്ഷനില്‍ വോട്ട് അട്ടിമറി നടന്നതായി സംശയിച്ച് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ജില്‍ സ്റ്റെയ്ന്‍ ആണ് റീകൗണ്ടിന് അപേക്ഷ നല്‍കിയത്. അതേസമയം റീകൗണ്ട് പരിഹാസ്യമാണെന്ന് ഇലക്ഷനില്‍ വിജയിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

വിസ്‌കോണ്‍സിനു പുറമെ പെന്‍സില്‍വേനിയ,മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലും റീകൗണ്ടിങ് നടത്തുകയാണെങ്കില്‍ പങ്കെടുക്കുമെന്ന് ഹിലറിയുടെ ക്യാംപെയ്ന്‍ സംഘം അറിയിച്ചു. ഈ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നുവെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ ഇത്തരമൊരു സംശയം തങ്ങളുടെ അന്വേഷണത്തില്‍ ഉടലെടുത്തിട്ടില്ലെന്ന് ഹിലറിയുടെ സംഘം പ്രതികരിച്ചു.എങ്കിലും വിസ്‌കോണ്‍സിനില്‍ എല്ലാം മുറയ്ക്ക് നടക്കുന്നു എന്നുറപ്പാക്കാനാണ് റീകൗണ്ടിങ്ങില്‍ പങ്കെടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Scroll To Top