Monday December 05, 2016
Latest Updates

ഹിലാരി ക്ലിന്റണ്‍ വിജയത്തിലേയ്ക്കടുക്കുന്നു,വാക്കില്‍ പിഴയ്ക്കുന്ന ട്രംപിന് ജനപ്രീതീയില്‍ ഇടിവ്

ഹിലാരി ക്ലിന്റണ്‍ വിജയത്തിലേയ്ക്കടുക്കുന്നു,വാക്കില്‍ പിഴയ്ക്കുന്ന ട്രംപിന് ജനപ്രീതീയില്‍ ഇടിവ്

ന്യൂയോര്‍ക്ക് :സ്ത്രീകളെപ്പറ്റി ആഭാസകരമായ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ ഫൂട്ടേജുകള്‍ ലീക്കായതിനു പിന്നാലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട രണ്ടാം ഡിബേറ്റ് ഇന്നു രാവിലെ നടന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റനും തമ്മില്‍ നടന്ന ഡിബേറ്റില്‍ തീപ്പൊരിപ്പോരാട്ടം. ട്രംപ് നില മെച്ചപ്പെടുത്തിയെങ്കിലും ജയം ഹിലറിക്കു തന്നെയെന്നാണ് വിലയിരുത്തല്‍.

വീഡിയോ ഫൂട്ടേജിനെപ്പറ്റിയുള്ള വിവാദമായിരുന്നു ഡിബേറ്റിന്റെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ ചര്‍ച്ചാവിഷയം. വിഷയത്തില്‍ നേരത്തെ ക്ഷമാപണം നടത്തിയ ട്രംപ് ഏറെ വിഷമിക്കാതെ ഈ നേരം പിന്നിട്ടു. ശേഷം പോളിസികളെക്കുറിച്ചുള്ള വാഗ്വാദത്തില്‍ ട്രംപ് ഹിലറിക്കു മുമ്പില്‍ തകരുകയും ചെയ്തു. ഇതിനിടെ ഹിലറിയുടെ വിവാദ ഇമെയിലുകളെപ്പറ്റി ട്രംപ് വാഗ്വാദമുയര്‍ത്തി. എന്നാല്‍ ട്രംപ് സ്ത്രീകളെക്കുറിച്ചും, മുസ്ലിങ്ങളെപ്പറ്റിയും, കുടിയേറ്റക്കാരെപ്പറ്റിയും, അംഗവൈകല്യമുള്ളവരെപ്പറ്റിയും നേരത്തെ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രസ്താവനകള്‍ ഹിലറി ചികഞ്ഞെടുക്കുകയും ട്രംപിനെതിരെ പ്രയോഗിക്കുകയുെ ചെയ്തു.

ഹിലറിയുടെ ഭര്‍ത്താവും മുന്‍ യുഎസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റന്‍ ലൈംഗികമായി ഉപദ്രവിച്ചതായി ആരോപണമുന്നയിച്ച മൂന്ന് സ്ത്രീകള്‍ ഡിബേറ്റില്‍ പ്രേക്ഷകരായി എത്തിയിരുന്നു.

Scroll To Top