Sunday August 20, 2017
Latest Updates

യുഎസ് ഇലക്ഷന്‍: ഹിലറിയെ തോല്‍പ്പിക്കാന്‍ ഫലത്തില്‍ കൃത്രിമം കാട്ടിയതായി റിപ്പോര്‍ട്ട്

യുഎസ് ഇലക്ഷന്‍: ഹിലറിയെ തോല്‍പ്പിക്കാന്‍ ഫലത്തില്‍ കൃത്രിമം കാട്ടിയതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് :യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റനെ തോല്‍പ്പിക്കാന്‍ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ റിസല്‍ട്ടില്‍ കൃത്രിമം കാട്ടിയതായി റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരും, അഭിഭാഷകരുമടങ്ങുന്ന ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകരാണ് ഇലക്ഷന്‍ റിസല്‍ട്ടില്‍ കൃത്രിമം നടന്നതായുള്ള തെളിവുകള്‍ ലഭിച്ചതായി പറയുന്നത്. എന്നാല്‍ പൊതുപ്രസ്താവന നടത്താതെ, ഹിലറിയുടെ സഹപ്രവര്‍ത്തകരോട് ഇലക്ഷന്‍ റിസല്‍ട്ടിനെതിരെ നിയമപരമായ നീക്കം നടത്താനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച കൗണ്ടികളിലേതിനെക്കാള്‍ 7% കുറവ് വോട്ടാണ് ഒപ്റ്റിക്കല്‍ സ്‌കാനറുകളും, പേപ്പര്‍ ബാലറ്റും ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ ഹിലറിക്ക് ലഭിച്ചത്. വിസ്‌കോസിന്‍ സംസഥാനത്ത് 27,000 വോട്ടിനാണ് ഹിലറി തോറ്റത്. ക്രൃത്രിമം നടന്നതുകാരണം ഇവിടെ ഹിലറിക്ക് 30,000 വോട്ടുകള്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഹിലറിയുടെ ഇലക്ഷന്‍ ക്യാംപെയ്ന്‍ തലവനായ ജോണ്‍ പോഡസ്റ്റയും, മറ്റുളളവരുമായി സാമൂഹിക പ്രവര്‍ത്തകരുടെ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിയമനടപടിക്കൊരുങ്ങുന്നതായി ഹിലറി ഇതുവരെ സൂചന നല്‍കിയിട്ടില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള അവസാന തീയതികള്‍ വെള്ളിയാഴ്ചയ്ക്കും അടുത്ത ബുധനാഴ്ചയ്ക്കും ഇടയിലാണ്.

Scroll To Top